സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ബാങ്ക് ജപ്തി ചെയ്ത നീരവ് മോദിയുടെ റിഥം ഹൗസ് സ്വന്തമാക്കാന്‍  ബോളിവുഡ് സെലിബ്രറ്റികളായ സോനം കപൂറും അനന്ദ് അഹൂജയും. 47.84 കോടി രൂപയാണ് ജപ്തിയായ റിഥം ഹൗസിന് ബാങ്ക് നിശ്ചയിച്ചിരിക്കുന്ന തുക.

To advertise here,

കോടികണക്കിന് രൂപയുടെ ബാധ്യത വന്നതോടെയാണ്‌ നീരവ് മോദിയുടെ ഫയര്‍സ്റ്റാര്‍ ഡയമണ്ട് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ കൈവശമുണ്ടായിരുന്ന റിഥം ഹൗസ് ബാങ്ക് ജപ്തി ചെയ്തത്. 

സോനം കപൂറിന്റെയും അനന്ദിന്റെയും ഉടമസ്ഥതയിലുള്ള വസ്ത്ര നിര്‍മ്മാണ കമ്പനിയായ ഭാനെ ഗ്രൂപ്പിന് വേണ്ടിയാണ് റിഥം ഹൗസ് വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 1940 കളില്‍ ആരംഭിച്ച് റിഥം ഹൗസ് ഒരുകാലത്ത് ഇന്ത്യന്‍ സംഗീതത്തിനെ തന്നെ നിയന്ത്രിക്കുന്ന വേദിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ഭാനെ ഗ്രൂപ്പിന്റെ വിപുലീകരണത്തിന്റെ ഭാഗമായി ആണ് റിഥം ഗ്രൂപ്പ് വാങ്ങുന്നതെന്നും, പ്രൈവറ്റ് കമ്പനിയായത് കൊണ്ട് ചിലവായ തുക എത്രയാണെന്ന് വ്യക്തമായി പറയാന്‍ കഴിയില്ലെന്നും ഭാനെ ഗ്രൂപ്പിന്റെ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.