അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നായാണ് ഇ പദ്ധതിയെ വിശേഷിപ്പിക്കുന്നത്.

യു.എസിലെ എണ്ണ ശുദ്ധീകരണ മേഖലയിൽ വൻ നിക്ഷേപം നടത്താൻ റിലയൻസ് ഇൻഡസ്ട്രീസ്. 300 ബില്യൺ ഡോളർ (27.5 ലക്ഷം കോടി രൂപ) ആണ് കമ്പനി ഇതിനായി മുടക്കുക. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നായാണ് ഇ പദ്ധതിയെ വിശേഷിപ്പിക്കുന്നത്.
അമേരിക്ക ഫസ്റ്റ് റിഫൈനറി, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. യുഎസ് പ്രസിഡന്റ് ട്രംപ് ആണ് ഇടപാട് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയതെങ്കിലും റിലൻസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഊർജ ഉത്പാദനം വർധിപ്പിക്കുക, ദേശീയ സുരക്ഷ ശക്തമാക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. ലോകത്തിലെ ഏറ്റവും മികച്ച സംസ്‌കരണ ശാലയായിരിക്കും ഇതെന്നാണ് അവകാശവാദം.
പദ്ധതിയുടെ വിശദാംശങ്ങൾ
നിക്ഷേപം: 300 ബില്യൺ ഡോളർ (27.55 ലക്ഷം കോടി രൂപ)
പങ്കാളികൾ: റിലയൻസ് ഇൻഡസ്ട്രീസ്, യു.എസ് കമ്പനിയായ അമേരിക്ക ഫസ്റ്റ് റിഫൈനിംഗ്.
പ്രധാന ഗോൾഫ് കോസ്റ്റ് ഷിപ്പിങ് ഹബ്ബായ ടെക്‌സാസിലെ പോർട്ട് ഓഫ് ബ്രൗൺസ്വിൽ ആണ് റിഫൈനറി സ്ഥാപിക്കുന്നത്. 50 വർഷത്തിനിടയിൽ യുഎസിൽ നിർമ്മിക്കുന്ന ആദ്യത്തെ പുതിയ എണ്ണ ശുദ്ധീകരണശാലയാണിത്. അമേരിക്കൻ സമ്പദ്വ്യവസ്ഥയിലും ആഗോള ഊർജ വിപണിയിലും വൻ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
ആഭ്യന്തര വിപണിയിൽ ആവശ്യമായ ഇന്ധനം എത്തിക്കുന്നതിലൂടെ അമേരിക്കക്ക് ഊർജ സ്വയം പര്യാപ്തത കൈവരിക്കാനാകും. അതോടൊപ്പം വൻതോതിൽ കയറ്റുമതിയും ലക്ഷ്യമിടുന്നു. പദ്ധതിയിലൂടെ സൗത്ത് ടെക്‌സാസ് മേഖലയിൽ വൻ സാമ്പത്തിക വളർച്ചയും അടിസ്ഥാന സൗകര്യ വികസനവുമുണ്ടാകും.
മ്യൂച്വൽ ഫണ്ടുകളിൽനിന്ന് നിക്ഷേപകന് യഥാർഥത്തിൽ നേട്ടം ലഭിക്കുന്നുണ്ടോ? ഇല്ലെങ്കിൽ എന്തുകൊണ്ട്?
Content Highlights: Reliance Industries to invest $300 billion in a new US-based oil refinery., Project located in Port of Brownsville, Texas., Aims to enhance energy security, create jobs, and boost US exports., First new major oil refinery in the US in 50 years.
Published: 11 Mar 2026, 09:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented