കാസർകോട്: പുതിയ കണക്ഷൻ നടപടികളിൽ അടിമുടി മാറ്റംവരുത്തി പാചകവാതക കന്പനികൾ. സബ്‌സിഡിയുള്ള 14.2 കിലോയുടെ ഗാർഹിക സിലിൻഡറുകളുടെ പുതിയ കണക്ഷൻ നൽകുന്നത് അവസാനിപ്പിച്ചു. ആറുമാസമായി നൽകുന്നത് 10 കിലോയുടെ കോമ്പോസിറ്റ് ഗ്യാസ് സിലിൻഡർ കണക്ഷൻ. ഗാർഹിക സിലിൻഡറിന് പകരം വ്യക്തിഗത സിലിൻഡറെന്ന ആശയമാണ് മാറ്റത്തിനു പിന്നിൽ. പുതിയ കണക്ഷൻ നൽകുന്നില്ലെങ്കിലും പഴയ ഗാർഹിക ഉപഭോക്താക്കൾക്ക് മുൻ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ സിലിൻഡറുകൾ നിറച്ചുകൊടുക്കുന്നുണ്ട്. എന്നാൽ ആകർഷകമായ വാഗ്ദാനങ്ങൾക്ക് പിന്നാലെ കടന്നുകൂടുന്നത് സാമ്പത്തികനഷ്ടമാണ്.
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ 'എച്ച്.പി. നവ്യ' പദ്ധതിപ്രകാരം പുതിയ കണക്ഷനെടുക്കാനോ മാറ്റാനോ കാലതാമസമില്ല. സർക്കാർ അംഗീകൃത തിരിച്ചറിയൽരേഖകളിൽ ഏതെങ്കിലുമൊന്നും ഫോട്ടോയുമുപയോഗിച്ച് വളരെ പെട്ടെന്ന് ഇത് ചെയ്യാം. ഒരു മേൽവിലാസത്തിൽ പരമാവധി രണ്ട് സിലിൻഡർ എന്ന പരിധിയുമില്ല. പുതിയ കണക്ഷനെടുക്കാനും സിലിൻഡർ നിറയ്ക്കാനും നിശ്ചിത ഇടവേള വേണമെന്ന ഉപാധിയും നീക്കി. അതേസമയം കണക്ഷന്റെയും റീഫില്ലിങ്ങിന്റെയും നിരക്കുകളിലടക്കം വൻ വർധനയാണുള്ളത്. നിലവിലുള്ള സബ്സിഡികളൊന്നും ഇവയ്ക്ക് ബാധകമല്ല.
മാറ്റം ഇങ്ങനെ
പത്തുകിലോയുടെ ഒരു സിലിൻഡറിന്റെ കണക്ഷൻ ലഭിക്കാൻ 4840 രൂപയും ഓരോ തവണയും നിറയ്ക്കാൻ 1650 രൂപ വീതവുമാണ് ഈടാക്കുന്നത്. മുൻപ് ഗാർഹിക സിലിൻഡർ കണക്ഷന് 4000 രൂപയ്ക്കുള്ളിൽ മാത്രമായിരുന്നു ചെലവ്. ഇത് ഒരുതവണ നിറയ്ക്കാൻ നിലവിൽ 930 രൂപയാണ്. ഇരട്ട സിലിൻഡർ കണക്ഷന്, മുൻപ് 8000 രൂപയിൽ താഴെ മാത്രം ഈടാക്കിയിരുന്നിടത്ത് നിലവിൽ ഇളവുകളൊന്നുമില്ല.
പുതിയ പദ്ധതി നിലവിൽ വരുന്നതിനു മുൻപ് പ്രയോജനപ്പെടുത്തിയിരുന്ന സബ്സിഡി ഉപഭോക്താക്കൾക്ക് തുടരാം. എന്നാൽ കണക്ഷൻ മാറ്റുന്നതോടെ ഇവയില്ലാതാകും.
നഷ്ടം നുഴഞ്ഞുകയറും
പാചകവാതകത്തിന്റെ അളവ് 10 കിലോഗ്രാമായി കുറച്ചതോടെ ഗാർഹിക ആവശ്യങ്ങൾക്ക് പ്രതിവർഷം ആവശ്യംവരുന്ന സിലിൻഡറുകളുടെ എണ്ണത്തിൽ വർധനയുണ്ടാകും. ഒരു സിലിൻഡർ 25 ദിവസത്തേക്ക് ഉപയോഗിച്ചിരുന്ന കുടുംബത്തിന് ഒരുവർഷം പരമാവധി ആവശ്യമാകുന്നത് 13 സിലിൻഡറുകൾവരെയാണ്. എന്നാൽ അളവ് കുറച്ചതോടെ കൂടുതൽ സിലിൻഡറുകൾ വേണ്ടിവരും.
ഇല്ലാതുകുന്നത് 'ഉജ്ജ്വല' ഉൾപ്പെടെ
നിർധന കുടുംബങ്ങളിലെ വനിതകൾക്ക് സെക്യൂരിറ്റി ഡിപ്പോസിറ്റും റെഗുലേറ്റർ ചാർജുകളും പൂർണമായും ഒഴിവാക്കി 1600 രൂപയുടെ സാമ്പത്തികസഹായത്തോടെ സൗജന്യ പാചകവാതക കണക്ഷൻ ഉറപ്പാക്കിയ കേന്ദ്രസർക്കാർ പദ്ധതിയാണ് പ്രധാൻമന്ത്രി ഉജ്ജ്വല യോജന. ഗ്യാസടുപ്പും ആദ്യതവണ സിലിൻഡർ നിറയ്ക്കാനുള്ള തുകയും ഒരുമിച്ച് വാങ്ങാൻ ബുദ്ധിമുട്ടുള്ളവർക്ക് എണ്ണക്കമ്പനികൾ വഴി പലിശരഹിത വായ്പാസൗകര്യവും ഉപഭോക്താക്കൾക്ക് സിലിൻഡർ റീഫിൽ ചെയ്യുമ്പോൾ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്ന പ്രത്യേക സബ്‌സിഡി ആനുകൂല്യവും സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇവയാണ് നഷ്ടപ്പെടുന്നത്.
സിലിൻഡർ വീട്ടിലെത്തില്ല
പുതിയ കണക്ഷനിലെ സിലിൻഡറുകൾ ഇനി വീട്ടിലെത്തില്ല. കമ്പനി ഔട്ട്ലെറ്റിലോ പെട്രോൾ പമ്പുകളിലോ എത്തിച്ച് നിറയ്ക്കണം. ഉപഭോക്താക്കൾക്ക് രാജ്യത്തെവിടെനിന്നും ഇത് ചെയ്യാം.
Content Highlights: New connections for 14.2kg domestic LPG cylinders have been stopped., Replaced by 10kg composite gas cylinders under schemes like HP Navya., Composite cylinder connection costs Rs 4840 and Rs 1650 for refill without subsidies., Subsidies and schemes like Ujjwala are lost when switching to the new system., Composite cylinders will not be delivered home; must be collected from outlets or petrol pumps.
Published: 26 Sept 2026, 06:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented