കരിയറിലെ വിജയം സ്ഥാനപ്പേരുകളിലോ ശമ്പളത്തിലോമാത്രം ഒതുങ്ങുന്നതല്ല എന്നതാണ് ആന്റൺസ് ഡേവിസിന്റെ ജീവിതം മുന്നോട്ടുവെക്കുന്നത്. അർഥവത്തായ പ്രവർത്തനങ്ങളും മനുഷ്യത്വപരമായ കഴിവുകൾക്കും മുൻഗണന നൽകുന്നത് ദീർഘകാലയളവിൽ കൂടുതൽ സംതൃപ്തി നൽകുന്നു.

വൻതുകയുടെ ശമ്പളം ഉപേക്ഷിച്ച് 40-ാം വയസ്സിൽ ജോലി രാജിവെയ്ക്കാൻ നിങ്ങൾ തയ്യാറാകുമോ? എൻവിഡിയയിലെ പ്രൊഡക്ട് ഡിസൈൻ ലീഡായ ആന്റൺസ് ഡേവിസാണ് പത്ത് വർഷത്തെ സേവനത്തിന് ശേഷം 2022ൽ കമ്പനി വിട്ടത്. ലൈഫ് കോച്ചിങ് സ്ഥാപനമായ ടച്ച് ഓഫ് ഹ്യൂമന്റെ സ്ഥാപകനും എഐ കോച്ചിങ് പ്ലാറ്റ്‌ഫോമായ ഓസ്‌മോയുടെ സിഇഒയുമാണ് ഇപ്പോഴദ്ദേഹം.
എൻവിഡിയ വിടുന്നത് പെട്ടെന്നെടുത്ത തീരുമാനമായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. സ്ഥിരം ജോലി ഉപേക്ഷിക്കുന്നത് ജീവിതം അനിശ്ചിതത്വത്തിലാക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ജോലി വിടും മുമ്പ് അദ്ദേഹം കൃത്യമായി ആസൂത്രണം ചെയ്തു.
സാമ്പത്തിക സുരക്ഷിതത്വം
ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിക്കുമ്പോൾ കൃത്യമായ സാമ്പത്തിക ആസൂത്രണം ആവശ്യമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. നഷ്ടസാധ്യത കൃത്യമായി കണക്കുകൂട്ടിയുള്ള ഒരു നീക്കമായിരുന്നു. സംരംഭത്തിന്റെ തുടക്കത്തിൽ മാസങ്ങളോളം ഒരു രൂപ പോലും വരുമാനമില്ലാത്ത അവസ്ഥയിലൂടെ കടന്നുപോയി. സാമ്പത്തിക പ്രതിസന്ധി മുൻകൂട്ടി കണ്ട് മൂന്നു വർഷത്തേക്ക് കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ തുക കണ്ടെത്താൻ എൻവിഡിയയുടെ കുറച്ച് ഓഹരികൾ വിറ്റ് പണം സമാഹരിച്ചിരുന്നു.
കൃത്യമായ ഒരു 'മാസ്റ്റർ പ്ലാൻ' ഇല്ലാതിരുന്നിട്ടും സാമ്പത്തിക അച്ചടക്കം നൽകിയ ധൈര്യത്തിലാണ് അദ്ദേഹം സംരംഭങ്ങൾക്ക് രൂപം നൽകിയത്.
എന്തുകൊണ്ട് ഈ തീരുമാനം?
സാധാരണഗതിയിൽ വിജയമെന്ന് കരുതുന്ന നേട്ടങ്ങൾ സ്വന്തമാക്കിയിട്ടും തൊഴിലിൽ സംതൃപ്തി കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
സ്വന്തമായി വീട് വാങ്ങുക, മാതാപിതാക്കളെ സഹായിക്കുക, കുടുംബത്തിന് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ അദ്ദേഹം പൂർത്തിയാക്കിയിരുന്നു. എല്ലാ ലക്ഷ്യങ്ങളും കൈവരിച്ചിട്ടും ചെയ്യുന്ന ജോലിയിൽനിന്ന് വിട്ടുനിൽക്കുന്നതായി അദ്ദേഹത്തിന് തോന്നി. സാമ്പത്തിക സുരക്ഷിതത്വം എന്നത് ജീവിതത്തിലെ യഥാർത്ഥ സംതൃപ്തിയല്ലെന്ന് തിരിച്ചറിഞ്ഞത് അങ്ങനെയാണ്.
സംരംഭങ്ങൾ
Touch of Humane (2024): വ്യക്തി വളർച്ച ലക്ഷ്യമിട്ടുള്ള ലൈഫ് കോച്ചിങ് ബിസിനസ്.
Osmo (2025): എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള അത്യാധുനിക കോച്ചിങ് പ്ലാറ്റ്ഫോം.
സാങ്കേതികവിദ്യയുടെ വേഗതയും മനുഷ്യന്റെ സഹജമായ ഉൾക്കാഴ്ചയും (Human intuition) സമന്വയിപ്പിച്ചുകൊണ്ടുള്ള പുതിയ കോച്ചിംഗ് സംസ്‌കാരമാണ് 'Osmo' എന്ന പ്ലാറ്റ്ഫോമിലൂടെ അദ്ദേഹം വിഭാവനം ചെയ്യുന്നത്. സാമ്പത്തിക ഭദ്രത ഉറപ്പാക്കിയതിലൂടെ ലഭിച്ച സ്വാതന്ത്ര്യമാണ് തൊഴിലിൽ പുതിയ പരീക്ഷണങ്ങൾ നടത്താൻ സഹായിച്ചതെന്ന് അദ്ദേഹം പറയുന്നു.
വെല്ലുവിളികളും നേട്ടവും
സുരക്ഷിതമായ കോർപ്പറേറ്റ് ലോകത്തുനിന്നും ഒറ്റയ്ക്ക് സംരംഭം തുടങ്ങിയപ്പോൾ നേരിട്ട വെല്ലുവിളികൾ ഏറെയാണ്. സഹപ്രവർത്തകരുടെ പിന്തുണയോ, പെർഫോമൻസ് റിവ്യൂകളോ ഇല്ലാത്ത ഒരു ലോകത്ത് സ്വന്തം പാത വെട്ടിത്തെളിക്കുക എന്നത് ശ്രമകരമാണെന്ന് അദ്ദേഹം സമ്മതിക്കുന്നു. തന്റെ പുതിയ യാത്രയിലെ ഉയർച്ച താഴ്ചകളെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കുന്നത് ഇങ്ങനെയാണ്:
മാസങ്ങളോളം കഠിനാധ്വാനം ചെയ്തിട്ടും പരാജയപ്പെടുന്ന സാഹചര്യമുണ്ടായി. ആരും ഉപയോഗിക്കാത്ത ഉത്പന്നങ്ങൾ നിർമിക്കാൻ ആഴ്ചകൾ ചെലവഴിക്കേണ്ടി വരാറുണ്ട്. ഇതെല്ലാം മൂല്യമുള്ളതാണെന്ന് തോന്നിപ്പിക്കുന്ന ചില നിമിഷങ്ങളും ഉണ്ടാകാറുണ്ടെന്ന് അദ്ദേഹം പറയുന്നു.
കൃത്യമായ പദ്ധതിയില്ലാതെയാണ് യാത്ര തുടങ്ങിയതെങ്കിലും എടുത്ത തീരുമാനത്തിൽ അദ്ദേഹത്തിന് അല്പം പോലും പശ്ചാത്താപമില്ല. മുൻ സഹപ്രവർത്തകരുമായി നല്ല ബന്ധം പുലർത്തുന്നതോടൊപ്പം സ്വന്തം താത്പര്യങ്ങൾക്കനുസരിച്ച് സമയം ചെലവഴിക്കാനുള്ള സ്വാതന്ത്ര്യത്തിലാണ് അദ്ദേഹം സന്തോഷം കണ്ടെത്തുന്നത്.
കരിയറിലെ വിജയം സ്ഥാനപ്പേരുകളിലോ ശമ്പളത്തിലോമാത്രം ഒതുങ്ങുന്നതല്ല എന്നതാണ് ആന്റൺസ് ഡേവിസിന്റെ ജീവിതം മുന്നോട്ടുവെക്കുന്നത്. അർഥവത്തായ പ്രവർത്തനങ്ങളും മനുഷ്യത്വപരമായ കഴിവുകൾക്കും മുൻഗണന നൽകുന്നത് ദീർഘകാലയളവിൽ കൂടുതൽ സംതൃപ്തി നൽകുന്നു. കൃത്യമായ സാമ്പത്തിക ആസൂത്രണത്തോടെ അദ്ദേഹമെടുത്ത തീരുമാനം സംരംഭക ലോകത്തിന് എന്നും പാഠമാണ്.
Content Highlights: Strategic financial planning is essential before leaving a high-paying corporate job., Anton's Davis transitioned from a 10-year Nvidia career to founding two startups., True career satisfaction goes beyond salary and corporate titles., Osmo (2025) leverages AI for advanced coaching, blending technology with human intuition., Successful career pivots require resilience against initial periods of zero income.
Published: 16 Jul 2026, 11:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented