
കോഴിക്കോട്: വിശക്കുന്നവരിലേക്ക് ഒരുനേരത്തെ ഭക്ഷണമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ മലബാർ ഗ്രൂപ്പ് രാജ്യത്തെ വിവിധപ്രദേശങ്ങളിൽ നടപ്പാക്കിവരുന്ന ‘ഹംഗർ ഫ്രീ വേൾഡ്’ പദ്ധതി സംസ്ഥാനത്തും തുടങ്ങി. തെരുവിൽ കഴിയുന്നവർ ഉൾപ്പെടെയുള്ളവരുടെ പട്ടിണിയും പോഷാകാഹാരക്കുറവും പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ‘തണൽ’ സന്നദ്ധസംഘടനയുടെ സഹകരണത്തോടെ മലബാർ ഗ്രൂപ്പ് ‘ഹംഗർ ഫ്രീ വേൾഡ്’ പദ്ധതി തുടങ്ങിയത്.
രാജ്യത്ത് പ്രതിദിനം 30,000 ആളുകൾക്ക് ആദ്യഘട്ടത്തിൽ ഒരുനേരത്തെ ഭക്ഷണം നൽകുകയെന്നതാണ് ലക്ഷ്യം. ഇതിനുവേണ്ടി വിവിധസംസ്ഥാനങ്ങളിലായി 24 ഭക്ഷണവിതരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ഭക്ഷണവിതരണ വാഹനത്തിന്റെ ഫ്ളാഗ് ഓഫും കുറ്റിക്കാട്ടൂരിലെ മലബാർ ഗ്രൂപ്പിന്റെ ആസ്ഥാനമന്ദിരത്തിൽനടന്ന ചടങ്ങിൽ മേയർ ഡോ. ബീനാ ഫിലിപ്പ് നിർവഹിച്ചു. എം.പി. അഹമ്മദ് അധ്യക്ഷനായി. ഇന്ത്യ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടർ ഒ. അഷർ, പെരുവയൽ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സുഹറാബി, ഡി.സി.പി. കെ.ഇ. ബൈജു, സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ എ. ഉമേഷ്, കോർപ്പറേഷൻ കൗൺസിലർമാരായ എസ്.കെ. അബൂബക്കർ, പി.കെ. നാസർ, പെരുവയൽ പഞ്ചായത്ത് അംഗം എം.പി. സലീം, മലബാർ ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർ എ.കെ. നിഷാദ്, ഇഖ്റ ഹോസ്പിറ്റൽ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. പി.സി. അൻവർ, തണൽ ചെയർമാനും ജെ.ഡി.ടി. പ്രസിഡന്റുമായ ഡോ.വി. ഇദിരീസ്, മലബാർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.പി. വീരാൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.
Content Highlights: malabar group hunger free world programme
Published: 03 May 2023, 01:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented