ജിയോ പ്ലാറ്റ്‌ഫോംസില്‍ ഇതാ പത്താമത്തെ സ്ഥാപനവും നിക്ഷേപമായെത്തി. ഉപഭോക്തൃ ഉത്പന്ന മേഖലയില്‍ നിക്ഷേപംനടത്തുന്ന യുഎസിലെ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ എല്‍ കാറ്റര്‍ട്ടണാണ് പുതിയതായി എത്തിയത്. 

To advertise here,

1,894.50 കോടി രൂപയാണ് കമ്പനി ജോയിയില്‍ നിക്ഷേപിക്കുക. 0.39ശതമാനം ഉടമസ്ഥതാവകാശമായിരിക്കും ഇവര്‍ക്ക് ജിയോ പ്ലാറ്റ്‌ഫോംസില്‍ ലഭിക്കുക. ലോകത്തിലെതന്നെ 200 പ്രമുഖ ഉപഭ്ക്തൃ ഉത്പന്ന ബ്രാന്‍ഡുകളില്‍ എല്‍ കാറ്റര്‍ട്ടണ്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. 

ഏഴ് ആഴ്ചയ്ക്കിടെ ജിയോയില്‍ നിക്ഷേപവുമായെത്തുന്ന പത്താമത്തെ വിദേശ സ്ഥാപനമാണിത്. യുഎസിലെ സ്വകാര്യ ഇക്വിറ്റി നിക്ഷേപ സ്ഥപനമായ ടിപിജി 4,546.80 കോടി നിക്ഷേപിച്ച് രണ്ടുമണിക്കൂറുകള്‍ക്കുള്ളിലാണ് കാറ്റര്‍ട്ടണുമെത്തിയത്. 

ഇതോടെ ജിയോയിലെത്തിയ മൊത്തം നിക്ഷേപം 104,326.65 കോടി രൂപയായി ഉയര്‍ന്നു. 22.38ശതമാനം ഓഹരികളാകും ഭാവിയില്‍ ഈ കമ്പനികള്‍ക്കൊട്ടാകെ ലഭിക്കുക. 

കാറ്റര്‍ട്ടണ്‍ കൂടിയെത്തിയതോടെ ജിയോയുടെ മൂല്യം 4.91 ലക്ഷംകോടി രൂപയായി ഉയര്‍ന്നു. ഫെയ്‌സ്ബുക്ക് ഉള്‍പ്പടെയുള്ള കമ്പനികള്‍ ഇപ്പോള്‍ ജിയോയില്‍ പങ്കാളികളാണ്. 

L Catterton becomes 10th investor in Jio Platforms