
പ്രതീകാത്മകചിത്രം | നിര്മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
ഒക്ടോബർ 15 മുതൽ യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ് (UPI) സംവിധാനത്തിൽ പുതിയ മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) വ്യവസ്ഥകൾ നിലവിൽ വരികയാണ്. 2,000 രൂപയ്ക്ക് മുകളിലുള്ള തെരഞ്ഞെടുക്കപ്പെട്ട പേഴ്‌സൺ-ടു-മെർച്ചന്റ് (P2M) ഇടപാടുകൾക്കാണ് മാറ്റം ബാധകമാകുന്നത്. നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) പുറപ്പെടുവിച്ച സർക്കുലറിനെ അടിസ്ഥാനമാക്കിയാണ് ഈ പരിഷ്കരണം.
പുതിയ വ്യവസ്ഥ പ്രാബല്യത്തിൽ വരുമ്പോൾ ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം:
മ്യൂച്വൽ ഫണ്ട് നിക്ഷേപകരെ എങ്ങനെ ബാധിക്കും?
യുപിഐ ഓട്ടോപേ (UPI AutoPay): മ്യൂച്വൽ ഫണ്ട് എസ്.ഐ.പികൾക്കായി ഓട്ടോപേ സംവിധാനം ഉപയോഗിക്കുന്നവർക്ക് നിലവിലുള്ളത് പോലെ തന്നെ പേമെന്റുകൾ തുടരാം. ഇതിന് എം.ഡി.ആർ. ബാധകമാകില്ല.
ഒറ്റത്തവണ നിക്ഷേപം: മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ വാങ്ങുന്നതിനായി നടത്തുന്ന ഒറ്റത്തവണ യുപിഐ പേമെന്റുകൾ ക്യാപിറ്റൽ മാർക്കറ്റ് വിഭാഗത്തിന് കീഴിലാണ് വരുന്നത്. ഇതിന് 0.02 ശതമാനം എം.ഡി.ആർ. നിരക്ക് ബാധകമായിരിക്കും (പരമാവധി 300 രൂപ വരെ). ഓഹരി ബ്രോക്കർമാർ, ഡീലർമാർ എന്നിവരുമായി ബന്ധപ്പെട്ട പണമിടപാടുകൾക്കും ഈ നിരക്ക് ബാധകമായിരിക്കും. നിലവിലുള്ള ഒരു മാൻഡേറ്റ് വഴി പണം ഈടാക്കുന്നതും പുതിയൊരു യുപിഐ ഇടപാട് നടത്തുന്നതും തമ്മിലുള്ള വ്യത്യാസമാണ് നിരക്കുകൾക്ക് അടിസ്ഥാനം.
ഇൻഷുറൻസ്, യൂട്ടിലിറ്റി ബില്ലുകൾ, ഒ.ടി.ടി.
ഇൻഷുറൻസ് പ്രീമിയം: ഇൻഷുറൻസ് മേഖലയെ പ്രത്യേക വിഭാഗമായാണ് പരിഗണിച്ചിരിക്കുന്നത്. 2,000 രൂപയ്ക്ക് മുകളിലുള്ള ഇൻഷുറൻസ് പേയ്‌മെന്റുകൾക്ക് 0.4 ശതമാനത്തിന് പകരം അഞ്ചുരൂപയാണ് ഈടാക്കുക.
അത്യാവശ്യ സേവനങ്ങൾ: റെയിൽവേ, ടെലികോം, കൃഷി സംബന്ധമായ ആവശ്യങ്ങൾ, ഇന്ധനം തുടങ്ങിയ മേഖലകളിലെ 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്കും അഞ്ചുരൂപയാണ് ബാധകം.
യൂട്ടിലിറ്റി ബില്ലുകളും ഒ.ടി.ടിയും: മൊബൈൽ, വൈദ്യുതി ബില്ലുകൾ, ഒ.ടി.ടി. സബ്‌സ്‌ക്രിപ്ഷൻ തുടങ്ങിയവയ്ക്കായി യു.പി.ഐ. ഓട്ടോപേ ഉപയോഗിക്കുന്നതിനെ പുതിയ എം.ഡി.ആർ. നിരക്കുകൾ ബാധിക്കില്ല. ഈ തുക 2,000 രൂപയ്ക്ക് മുകളിൽ പോയാലും ആവർത്തന പേയ്‌മെന്റുകൾ എന്ന നിലയിൽ ഇവയ്ക്ക് ഇളവുണ്ട്.
| ഇടപാട് | എംഡിആർ നിരക്ക്
|
|---|---|
| യുപിഐ ഓട്ടോപേ / ആവർത്തന മാൻഡേറ്റുകൾ | എംഡിആർ ഇല്ല |
| മ്യൂച്വൽ ഫണ്ട്, ക്യാപിറ്റൽ മാർക്കറ്റ് പേയ്‌മെന്റുകൾ | 0.02% (പരമാവധി ₹300) |
| ₹2,000-ന് മുകളിലുള്ള സാധാരണ P2M ഇടപാടുകൾ | 0.4% |
| ₹75,000-ന് മുകളിലുള്ള P2M ഇടപാടുകൾ | 0.4% (പരമാവധി ₹300) |
| ഇൻഷുറൻസ്, റെയിൽവേ, ഇന്ധനം (₹2,000-ന് മുകളിൽ) | ഒരു ഇടപാടിന് ₹5 വീതം |
വ്യാപാര ഇടപാടുകൾ:
വ്യക്തിഗത ഇടപാടുകൾ സൗജന്യമാണെങ്കിലും വൻകിട വ്യാപാര ഇടപാടുകൾക്ക് എം.ഡി.ആർ. ബാധകമാകും. ഷോപ്പിങ് മാളുകൾ, തുണിക്കടകൾ ഉൾപ്പെടെയുള്ളവയ്ക്കും ഇ-കോമേഴ്‌സ് ഇടപാടുകൾക്കും നിശ്ചിത പരിധിക്കപ്പുറം ഫീസ് നൽകേണ്ടിവരും. യു.പി.ഐ. ഇടപാടുകൾ ഉപഭോക്താക്കൾക്ക് സൗജന്യമായിത്തന്നെ തുടരുമെന്ന് സർക്കാർ പറയുന്നുണ്ട്. ബാങ്കുകൾക്കും പേയ്‌മെന്റ് സേവന ദാതാക്കൾക്കും ഇടയിലുള്ള ഫീസാണിതെന്നും ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് നേരിട്ട് കുറയ്ക്കില്ലെന്നുമാണ് വിശദീകരണം. എങ്കിലും ഈ അധികബാധ്യത കച്ചവടക്കാർ ഉപഭോക്താക്കളിൽനിന്ന് പരോക്ഷമായി ഈടാക്കാൻ സാധ്യതയുണ്ട്.
Content Highlights: New MDR charges apply to selected P2M transactions above Rs 2,000 starting October 15., UPI AutoPay for mutual fund SIPs and utility bills remains free from MDR., One-time mutual fund investments attract a 0.02% MDR charge up to a maximum of Rs 300., Insurance premiums and essential services over Rs 2,000 will attract a flat fee of Rs 5.
Published: 16 Sept 2026, 11:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented