കമ്പനി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2026 മാര്‍ച്ച് 31 വരെ ജിയോ ആകെ ഫയല്‍ ചെയ്തത് 6817 പേറ്റന്റുകളാണ്.

കൊച്ചി/മുംബൈ: ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയുടെ (WIPO) ഏറ്റവും പുതിയ പേറ്റന്റ് റാങ്കിങ്ങിൽ ആഗോളതലത്തിൽ ആദ്യ 20 സ്ഥാനങ്ങളിൽ ഇടംപിടിച്ച് റിലയൻസ് ഇൻഡസ്ട്രീസിന്റെ സാങ്കേതിക വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസ് (JPL). 2025-ലെ പട്ടികയിൽ 320 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ജിയോ ഈ ശ്രദ്ധേയനേട്ടം കൈവരിച്ചത്.
ആഗോള സാങ്കേതിക ഭൂപടത്തിൽ ഇന്ത്യയുടെ സാന്നിധ്യം ശക്തമാക്കിക്കൊണ്ട് വാവേയ്, സാംസങ്, ക്വാൽകോം, ഗൂഗിൾ, ആപ്പിൾ തുടങ്ങിയ ആഗോള വമ്പന്മാർക്കൊപ്പമാണ് ജിയോ ഇടംപിടിച്ചിരിക്കുന്നത്. ഈ പട്ടികയിൽ സ്ഥാനം പിടിക്കുന്ന ഏക ഇന്ത്യൻ ടെക് കമ്പനിയാണ് ജിയോ പ്ലാറ്റ്ഫോംസ്.
ജിയോ ഒരു 'ഡീപ്-ടെക്' സ്ഥാപനമായി മാറാൻ നടത്തുന്ന വർഷങ്ങളുടെ പരിശ്രമങ്ങളുടെ തെളിവും പ്രതിഫലനവുമാണ് ഈ റാങ്കിങ് എന്ന് മാനേജിംഗ് ഡയറക്ടർ ആകാശ് അംബാനി അഭിപ്രായപ്പെട്ടു.
'വിവിധ അത്യാധുനിക സാങ്കേതികവിദ്യകളിൽ ജിയോ നടത്തുന്ന ഗവേഷണങ്ങളുടെയും നവീകരണങ്ങളുടെയും വേഗതയാണ് ഇത് കാണിക്കുന്നത്. വരും വർഷങ്ങളിലും ഈ വളർച്ച തുടരും. സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലും അവയുടെ ഉടമസ്ഥാവകാശം നേടുന്നതിലും ആഗോളതലത്തിൽ കയറ്റുമതി ചെയ്യുന്നതിലും ഇന്ത്യയെ മുൻപന്തിയിലെത്തിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ആത്മനിർഭർ ഭാരത്' എന്ന ദർശനത്തിന് ഈ നേട്ടം സമർപ്പിക്കുന്നു.' -അദ്ദേഹം കൂട്ടിച്ചേർത്തു.
5G, 6G, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ്-നേറ്റീവ് പ്ലാറ്റ്ഫോമുകൾ, ഇന്റലിജന്റ് ഓട്ടോമേഷൻ, റേഡിയോ ആക്സസ്, എഡ്ജ് ഇന്റലിജൻസ്, നെറ്റ്‌വർക്ക് സ്ലൈസിങ് തുടങ്ങിയവയാണ് ജിയോ ഊന്നൽ നൽകുന്ന പ്രധാന മേഖലകൾ.
കമ്പനി പുറത്തുവിട്ട കണക്കുകൾ പ്രകാരം 2026 മാർച്ച് 31 വരെ ജിയോ ആകെ ഫയൽ ചെയ്തത് 6817 പേറ്റന്റുകളാണ്. ആഗോളതലത്തിൽ പേറ്റന്റ് ഫയലിംഗിൽ ഒരു ശതമാനത്തിൽ താഴെ മാത്രം വളർച്ച രേഖപ്പെടുത്തിയ വർഷത്തിലാണ് ജിയോ പ്ലാറ്റ്ഫോംസ് ഇത്തരമൊരു വമ്പിച്ച കുതിച്ചുചാട്ടം നടത്തിയത് എന്നത് ശ്രദ്ധേയമാണ്. ജിയോയുടെ ഗവേഷണ-വികസന പ്രവർത്തനങ്ങളുടെ ഗുണനിലവാരത്തിനുള്ള ആഗോള അംഗീകാരമായാണ് ഈ റാങ്കിങ്ങിനെ വ്യവസായ വിദഗ്ധർ വിലയിരുത്തുന്നത്.
Content Highlights: Jio Platforms ranked in global top 20 by WIPO for 2026., Company achieved a 320-rank improvement in the patent list., Jio is the only Indian tech company in the top 20 global ranking., Focus areas include 5G, 6G, AI, and cloud-native platforms., Total of 6,817 patents filed as of March 31, 2026.
Published: 15 Jun 2026, 02:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented