തിരുവനന്തപുരം: നിസ്സാരകാരണങ്ങളുടെ പേരിൽ കൃഷിഭൂമിയിൽനിന്ന് കർഷകരെ ഇറക്കിവിടുന്നതിന് ശാശ്വതപരിഹാരമായി ഉപാധികളില്ലാതെ ഉടമസ്ഥാവകാശം നൽകുമെന്ന് നയപ്രഖ്യാപനം.
മുനമ്പം ഭൂപ്രശ്‌നംകൂടി മുന്നിൽക്കണ്ടുള്ള പ്രഖ്യാപനമാണിതെന്നാണ് സർക്കാർവൃത്തങ്ങൾ നൽകുന്ന അനൗദ്യോഗിക വിശദീകരണം. ദശാബ്ദങ്ങളായി ഭൂമി കൈവശംെവച്ചിട്ടുള്ള കർഷകർക്ക് പട്ടയം അനുവദിക്കുന്നതിനുള്ള പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതുണ്ട്. അരനൂറ്റാണ്ട് പഴക്കമുള്ള പല ഭൂനിയമങ്ങളും പരിഷ്‌കരിക്കണം. ഭൂനിയമങ്ങൾ പുനഃപരിശോധിക്കുന്നതിനായി കമ്മിഷന് രൂപംനൽകും.
തോട്ടംഭൂമിയുടെ സ്വഭാവം സംരക്ഷിച്ചുകൊണ്ട് വൈവിധ്യം അനുവദിക്കണമെന്ന തോട്ടമുടമകളുടെ ആവശ്യവും നയപ്രഖ്യാപനത്തിൽ പരിഗണിച്ചിട്ടുണ്ട്. 2008-ലെ നെൽവയൽതണ്ണീർത്തട സംരക്ഷണചട്ടം സമഗ്രമായി പരിഷ്‌കരിക്കും. റവന്യൂവകുപ്പിനെ സമ്പൂർണ ഡിജിറ്റൽ-പൗരകേന്ദ്രീകൃത സംവിധാനമാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
ആരോഗ്യവകുപ്പിനെ പരോക്ഷമായി കുറ്റപ്പെടുത്തിയാണ് നയപ്രഖ്യാപനം. നിർഭാഗ്യവശാൽ പൊതുജനാരോഗ്യമേഖലയിലെ സൗകര്യങ്ങളുടെ ഗുണനിലവാരം സമീപകാലങ്ങളിൽ ക്ഷയിച്ചുവരുകയാണെന്നും പ്രധാന ആരോഗ്യസ്ഥാപനങ്ങളെ പുനഃസ്ഥാപിക്കാനും ശക്തിപ്പെടുത്താനും സർക്കാർ മുന്തിയ പരിഗണന നൽകുമെന്നും ഗവർണർ പറഞ്ഞു.
Content Highlights: Unconditional ownership rights granted to farmers on agricultural land., Formation of a commission to review and reform outdated land laws., Comprehensive revision of the 2008 Paddy and Wetland Act., Digitalization and citizen-centric overhaul of the Revenue Department., Commitment to revitalizing public healthcare infrastructure.
Published: 19 Jun 2026, 08:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented