ഹിൻഡൻബർഗ് വിവാദവുമായി ബന്ധപ്പെട്ട് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) എടുത്ത കേസുകൾ ഒന്നരക്കോടി രൂപ നൽകി അദാനി ഒത്തുതീർപ്പാക്കി. ഇടപാട് വെളിപ്പെടുത്തുന്നതിലെ വീഴ്ച, ഓഡിറ്റ് റിപ്പോർട്ടുകളിലെ അപാകത എന്നിവയുമായി ബന്ധപ്പെട്ടാണ് പിഴ. സെപ്റ്റംബർ 22-ഓടെ നടപടികൾ പൂർത്തിയാക്കി സെബി കേസുകൾ തീർപ്പാക്കി.

To advertise here,

ഒത്തുതീർപ്പ് തുക

അഞ്ച് അദാനി കമ്പനികൾ മൊത്തം 1.508 കോടി രൂപയാണ് ഒത്തുതീർപ്പിനായി നൽകിയത്. ഓരോ കമ്പനിയും നൽകിയ തുക:

  • അദാനി എന്റർപ്രൈസസ്: 76.05 ലക്ഷം
  • അദാനി ഗ്രീൻ എനർജി: 45.50 ലക്ഷം
  • അദാനി ടോട്ടൽ ഗ്യാസ്: 9.75 ലക്ഷം
  • അദാനി എനർജി സൊല്യൂഷൻസ്: 9.75 ലക്ഷം
  • എ.ഡബ്ല്യു.എൽ അഗ്രി ബിസിനസ്: 9.75 ലക്ഷം

പ്രധാന ആരോപണങ്ങൾ

അദാനി എന്റർപ്രൈസസ്: വാർഷിക റിപ്പോർട്ടുകളിൽ ചില അനുബന്ധ കക്ഷി ഇടപാടുകൾ (Related-party transactions) വെളിപ്പെടുത്താത്തതും സാധുവായ പിയർ റിവ്യൂ സർട്ടിഫിക്കറ്റുകൾ ഇല്ലാത്ത ഓഡിറ്റ് സ്ഥാപനങ്ങൾ ഒപ്പിട്ട റിപ്പോർട്ടുകളുമാണ് ആരോപണങ്ങൾക്ക് കാരണമായത്.

മറ്റ് കമ്പനികൾ: അദാനി ടോട്ടൽ ഗ്യാസ്, എ.ഡബ്ല്യു.എൽ. അഗ്രി ബിസിനസ്, അദാനി ഗ്രീൻ എനർജി എന്നിവ സമാനമായ റിപ്പോർട്ടുകളുമായി ബന്ധപ്പെട്ട നടപടികൾ നേരിട്ടു.

അദാനി എനർജി സൊല്യൂഷൻസ്: 2015 ജൂണിൽ അവസാനിച്ച പാദത്തിലെ ലിമിറ്റഡ്-റിവ്യൂ റിപ്പോർട്ടുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് കമ്പനിക്ക് നേരിടേണ്ടി വന്നത്.

അദാനി ഗ്രൂപ്പിന്റെ മൊത്തം വിപണിമൂല്യത്തിലെ മാറ്റം

 

വിപണി മൂല്യം

(ലക്ഷം കോടി

രൂപയിൽ)

മാറ്റം

2023 ജനുവരി 23

₹19.25

റിപ്പോർട്ടിന്

മുൻപുള്ളത്‌.

2023 ഫെബ്രുവരി 27

₹6.82

64.6% ഇടിവ്

രേഖപ്പെടുത്തി

2024 ജൂൺ 3

₹19.42

വീണ്ടെടുപ്പ്

2026 സെപ്റ്റംബർ 22

₹18.18

നിലവിലെ

അവസ്ഥ

ഒത്തുതീർപ്പുപ്രകാരം കമ്പനി നൽകിയ വിവരങ്ങൾ തെറ്റാണെന്ന് പിന്നീട് തെളിഞ്ഞാൽ കേസുകൾ പുനരാരംഭിക്കുമെന്ന് സെബി വ്യക്തമാക്കിയിട്ടുണ്ട്. ഒത്തുതീർപ്പു നിബന്ധനകൾ ലംഘിക്കുകയോ തുക നിശ്ചയിച്ചതിൽ അപാകത കണ്ടെത്തുകയോ ചെയ്താൽ എൻഫോഴ്‌സ്‌മെന്റ് നടപടികൾ വീണ്ടും തുടങ്ങുമെന്നും സെബി വ്യക്തമാക്കിയിട്ടുണ്ട്.