കോഴിക്കോട്: കല്യാൺ ജൂവലേഴ്‌സ് കോഴിക്കോട് മാവൂർ റോഡിലെ പറയഞ്ചേരിയിൽ കൂടുതൽ സൗകര്യപ്രദമായ പുതിയ ഷോറൂമിൽ ബുധനാഴ്ച പ്രവർത്തനം തുടങ്ങും. കല്യാൺ ജൂവലേഴ്‌സ് ബ്രാൻഡ് അംബാസഡർ മഞ്ജു വാര്യർ ഉദ്ഘാടനം നിർവഹിക്കും.

To advertise here,

ഷോറൂം ഉദ്ഘാടനത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 75 ശതമാനംവരെ ഇളവ് നൽകും. കൂടാതെ ഉപയോക്താക്കൾക്ക് മികച്ച ഷോപ്പിങ്‌ അനുഭവം നൽകുന്നതിന്റെ ഭാഗമായി നിബന്ധനകളോടെ സ്വർണനിരക്കിൽ ഗ്രാം ഒന്നിന് 75 രൂപയുടെ ഇളവും നൽകും. ഓഗസ്റ്റ് 11 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ ഈ ഓഫറുകൾ ലഭിക്കും.

പതിനൊന്നുവർഷംമുമ്പ് കോഴിക്കോട് ഷോറൂം തുറന്നപ്പോൾ മുതൽ അനിതരസാധാരണമായ പ്രതികരണങ്ങളാണ് ഉപയോക്താക്കളിൽനിന്നും ലഭിച്ചുവന്നിരുന്നതെന്ന് കല്യാൺ ജൂവലേഴ്‌സ് മാനേജിങ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ പറഞ്ഞു. ഏറ്റവും സൗകര്യപ്രദമായ ലൊക്കേഷനിൽ ലോകോത്തര ചുറ്റുപാടിൽ, ഏറ്റവുംമികച്ച ഷോപ്പിങ്‌ അനുഭവം ഉപയോക്താക്കൾക്ക് നൽകുന്നതിനാണ് നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. -അദ്ദേഹം പറഞ്ഞു.

കല്യാണിന്റെ ജനപ്രിയ ഹൗസ് ബ്രാൻഡുകളായ പോൾക്കി ആഭരണങ്ങൾ അടങ്ങിയ തേജസ്വി, കരവിരുതാൽ തീർത്ത ആന്റിക് ആഭരണങ്ങൾ അടങ്ങിയ മുദ്ര, ടെന്പിൾ ആഭരണ ശേഖരമായ നിമാ, നൃത്തംചെയ്യുന്ന ഡയമണ്ട് ആഭരണങ്ങളായ ഗ്ലോ എന്നിവയെല്ലാം പുതിയ ഷോറൂമിൽ ലഭ്യമാകും. കൂടാതെ സോളിറ്റയർ ഡയമണ്ടുകൾപോലെയുള്ള സിയാ, അൺകട്ട് ഡയമണ്ടുകളായ അനോഖി, പ്രത്യേകാവസരങ്ങൾക്കായുള്ള അപൂർവ, വിവാഹഡയമണ്ടുകളായ അന്തര, നിത്യവും അണിയാനുള്ള ഡയമണ്ടുകളായ ഹീര, പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങളായ രംഗ് എന്നിവയും ഇവിടെയുണ്ട്. ബ്രാൻഡിനെക്കുറിച്ചും ആഭരണശേഖരത്തെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതൽവിവരങ്ങൾ www.kalyanjewellers.net/ൽ ലഭിക്കും.