കൊച്ചി: ഇന്ത്യയിലെ പ്രമുഖ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് ദീപാവലിക്ക് 33 ഷോറൂമുകള്‍ ആരംഭിക്കുന്നു.നിലവില്‍ ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ഗള്‍ഫിലെ നാല് രാജ്യങ്ങളിലുമാണ് കല്യാണ്‍ ജൂവലേഴ്‌സിന് സാന്നിദ്ധ്യമുള്ളത്. ദക്ഷിണേന്ത്യയില്‍ 77 ഷോറൂമുകളും വടക്കേയിന്ത്യയിലും മധ്യേന്ത്യന്‍ സംസ്ഥാനങ്ങളിലുമായി 55 ഷോറൂമുകളും പശ്ചിമ ഇന്ത്യയില്‍ 25-ഉം കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 18 ഷോറൂമുകളുമാണുള്ളത്. കൂടാതെ ഗള്‍ഫില്‍ 34 ഷോറൂമുകളും ഉണ്ട്.
ദക്ഷിണേന്ത്യന്‍ വിപണികള്‍ക്ക് അപ്പുറം പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനുള്ള പരിശ്രമത്തിലാണ് കല്യാണ്‍ ജൂവലേഴ്‌സ്. ഇന്ത്യയിലെമ്പാടും സാന്നിദ്ധ്യം ഉറപ്പിക്കുന്നതിനും വിപുലമാക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമാണിത്. ഒക്ടോബറില്‍ ബിഹാറിലെ കിഷന്‍ഗഞ്ച്, മുസാഫര്‍പുര്‍, ബെഗുസരൈ, ഹാജിപുര്‍, കങ്കര്‍ബാഗ് എന്നിവിടങ്ങളിലും ഹരിയാനയിലെ ഫരീദാബാദ്, പാനിപ്പട്ട്, ഒഡീഷയിലെ ജാജ്പുര്‍, പഞ്ചാബിലെ ബര്‍ണാല, ചണ്ഡിഗഢ്, മഹാരാഷ്ട്രയിലെ സോലാപുര്‍, ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍, വെസ്റ്റ് ബംഗാളിലെ പുര്‍ലിയ, ഉത്തരാഖണ്ഡിലെ ഖാസിപുര്‍, ഉത്തര്‍പ്രദേശിലെ മൊറാദാബാദ്, മഥുര, അലിഗഡ്, അലംബാഗ്, ജോന്‍പുര്‍ എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകള്‍ തുറക്കുന്നത്.
ഇതിനും പുറമെ മെട്രോ നഗരങ്ങളിലെ പ്രധാന വിപണികളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മുംബൈയിലെ ബാന്ദ്ര, മുലുന്ദ്, ഗോറിഗാവ്, കൊല്‍ക്കൊത്തയിലെ ബരാസത്, ബാരക്ക്‌പോര്‍, ന്യൂഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്ക്, ശഹ്ദാര റോഡ് എന്നിവിടങ്ങളിലും പുതിയ ഷോറൂമുകള്‍ തുറക്കും.
കല്യാണ്‍ ജൂവലേഴ്‌സിന്റെ ഫിജിറ്റല്‍ മാതൃകയിലുള്ള ഡിജിറ്റല്‍-ഫസ്റ്റ് ആഭരണ പ്ലാറ്റ്‌ഫോമായ കാന്‍ഡിയര്‍ റീട്ടെയ്ല്‍ വില്‍പ്പനശാലകള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ദീപാവലിക്ക് ഏഴ് പുതിയ ഷോറൂമുകള്‍ ആരംഭിക്കും. മുംബെയില്‍ മൂന്നും ബംഗളുരുവില്‍ രണ്ടും കേരളത്തിലും ബിഹാറിലും ഒന്നു വീതവും റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളാണ് കാന്‍ഡിയര്‍ തുറക്കുന്നത്.
രാജ്യത്തെങ്ങുനിന്നുമുള്ള ഉപയോക്താക്കളില്‍നിന്നും ബ്രാന്‍ഡിന് ലഭിക്കുന്ന സ്‌നേഹത്തിലും പിന്തുണയിലും ഏറെ സന്തുഷ്ടനാണെന്ന് കല്യാണ്‍ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. ആഭരണവ്യാപാരരംഗത്താകെ സമൂലമായ മാറ്റങ്ങള്‍ വരുത്തിയ കല്യാണ്‍ ജൂവലേഴ്‌സിന്റെ വളര്‍ച്ച നേരിട്ട് കാണുന്നതില്‍ നിറഞ്ഞ അഭിമാനമുണ്ട്. അടുത്തഘട്ടത്തിലേക്ക് മുന്നേറുമ്പോള്‍ സുസ്ഥിരമായ വിപണി വളര്‍ച്ച ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
Content Highlights: Kalyan Jewellers to launch 33 showrooms by Diwali
Published: 11 Oct 2023, 03:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented