കൊച്ചി: കല്യാൺ ജൂവലേഴ്‌സ്‌ മഹാരാഷ്ട്രയിലെ കോലാപ്പുരിലും സംഭാജിനഗറിലും പുതിയ ഷോറൂമുകൾ തുറന്നു. ന്യൂഡൽഹിയിലെ കമലാനഗറിലും പുതിയ ഷോറൂമിന്‌ തുടക്കമിട്ടു. ഇതോടെ ആഗോളതലത്തിൽ ആകെ 158 സ്റ്റോറുകളാണ്‌ ഇപ്പോൾ കല്യാൺ ജൂവലേഴ്‌സിനുള്ളത്‌.

To advertise here,

എക്സിക്യുട്ടീവ്‌ ഡയറക്ടർമാരായ രാജേഷ്‌ കല്യാണരാമൻ, രമേഷ്‌ കല്യാണരാമൻ എന്നിവരുടെ സാന്നിധ്യത്തിൽ കല്യാൺ ജൂവലേഴ്‌സ്‌ ചെയർമാനും മാനേജിങ്‌ ഡയറക്ടറുമായ ടി.എസ്‌. കല്യാണരാമനാണ്‌ ഷോറൂമുകളുടെ ഉദ്‌ഘാടനം നിർവഹിച്ചത്‌.

കഴിഞ്ഞ വർഷങ്ങളിൽ കല്യാൺ ജൂവലേഴ്‌സ്‌ തുടർച്ചയായ നിക്ഷേപങ്ങളിലൂടെയും വികസനപദ്ധതികളിലൂടെയും ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിൽ മികച്ച സാന്നിധ്യം ഉറപ്പുവരുത്തിയെന്ന്‌ ചെയർമാനും മാനേജിങ്‌ ഡയറക്ടറുമായ ടി.എസ്‌. കല്യാണരാമൻ പറഞ്ഞു.

കല്യാൺ ജൂവലേഴ്‌സിന്റെ വ്യത്യസ്ത ബ്രാൻഡുകളായ തേജസ്വി, മുദ്ര, നിമാ, ഗ്ലോ, സിയാ, അനോഖി, അപൂർവ, അന്തര, ഹീര, രംഗ്‌ എന്നിവ ഈ ഷോറൂമുകളിലെല്ലാം ലഭ്യമാണ്‌.