ബ്ലൂംബെർഗ് ന്യൂ ഇക്കണോമി ഫോറത്തിൽ സംസാരിക്കവേയാണ് ദീർഘകാല മൂലധന നേട്ട നികുതി, സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് എന്നിവയുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവരികയാണെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കിയത്.

ചൊവ്വാഴ്ചത്തെ വ്യാപാരത്തിനിടെ അപ്രതീക്ഷിത തിരിച്ചുവരവ് നടത്തി വിപണി. സെൻസെക്‌സ് 1,100 പോയന്റ് ഉയർന്ന് 73,034-ലും നിഫ്റ്റി 350-ലധികം പോയന്റ് നേട്ടത്തിൽ 22,721.95-ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നത്തെ വ്യാപാരത്തിനിടെ മാത്രം നിക്ഷേപകരുടെ സമ്പത്തിൽ അഞ്ചുലക്ഷം കോടി രൂപയുടെ വർധനയുണ്ടായി. ബി.എസ്.ഇ.യിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം മൂല്യം 470 ലക്ഷം കോടിയായി.
ദീർഘകാല മൂലധന നേട്ട നികുതി (LTCG), സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് (STT) എന്നിവ പുനഃപരിശോധിക്കുന്നതിനെക്കുറിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ നടത്തിയ പരാമർശങ്ങളാണ് വിപണി ഏറ്റുപിടിച്ചത്. ഐ.ടി. ഓഹരികളിലെ കുതിപ്പും രൂപയുടെ മൂല്യത്തിലുണ്ടായ തിരിച്ചുവരവും ആഗോള കടപ്പത്ര ആദായത്തിലെ കുറവും ക്രൂഡ് വിലയിലുണ്ടായ ഇടിവും വിപണിയെ തുണച്ചു.
നിഫ്റ്റി ഐ.ടി. സൂചിക അഞ്ചു ശതമാനത്തിലധികം ഉയർന്നു. റിയാൽറ്റി, എഫ്.എം.സി.ജി., ഓട്ടോ, ഫിനാൻഷ്യൽ സർവീസസ്, മെറ്റൽ, പി.എസ്.യു. ബാങ്ക് സൂചികകൾ ഒരു ശതമാനത്തോളം നേട്ടമുണ്ടാക്കി. ഫാർമ സൂചിക മാത്രമായിരുന്നു നഷ്ടത്തിൽ.
മികച്ച രണ്ടാം പാദ ഫലം പുറത്തുവിട്ടതിന് പിന്നാലെ എച്ച്.സി.എൽ. ടെക് എട്ടു ശതമാനം നേട്ടമുണ്ടാക്കി. ടി.സി.എസ്. (7%), ടെക് മഹിന്ദ്ര, ഇൻഫോസിസ് (5%) എന്നിങ്ങനെ ഉയർന്ന നിലയിൽ ക്ലോസ് ചെയ്തു. ഹിന്ദുസ്ഥാൻ യൂണിലിവർ, ട്രെന്റ്, ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ്, ടൈറ്റൻ, എം. ആൻഡ് എം., ബി.ഇ.എൽ., ഭാരതി എയർടെൽ, എസ്.ബി.ഐ., അൾട്രാടെക് സിമന്റ്, എച്ച്.ഡി.എഫ്.സി. ബാങ്ക്, ടാറ്റാ സ്റ്റീൽ, ഐ.ടി.സി., എൽ. ആൻഡ് ടി., ഐ.സി.ഐ.സി.ഐ. ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു. കൊട്ടക് മഹിന്ദ്ര ബാങ്ക്, ഇറ്റേണൽ, മാരുതി സുസുകി എന്നിവ നഷ്ടം നേരിട്ടു.
നികുതിഘടന മാറുമോ?
ബ്ലൂംബെർഗ് ന്യൂ ഇക്കണോമി ഫോറത്തിൽ സംസാരിക്കവേയാണ് ദീർഘകാല മൂലധന നേട്ട നികുതി, സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് എന്നിവയുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവരികയാണെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കിയത്. വിദേശ നിക്ഷേപകർ തുടർച്ചയായി പണം പിൻവലിക്കുന്ന പശ്ചാത്തലത്തിൽ, ഓഹരി നിക്ഷേപത്തിലെ ദീർഘകാല മൂലധന നേട്ടനികുതി ഒഴിവാക്കുന്നത് നിക്ഷേപകരെ ദീർഘകാലത്തേക്ക് നിലനിർത്താൻ സഹായിക്കുമെന്ന് എസ്.ബി.ഐ. റിസർച്ചിന്റെ റിപ്പോർട്ടും ശുപാർശ ചെയ്തിരുന്നു.
| സൂചിക | നിലവാരം / മാറ്റം | സ്വാധീനം |
|---|---|---|
| സെൻസെക്സ് | 73,034 (+1,100 പോയിന്റ്) | ശക്തമായ വീണ്ടെടുക്കൽ |
| നിഫ്റ്റി 50 | 22,721.95 (+358.61 പോയിന്റ്) | 22,700-ന് മുകളിൽ ക്ലോസിംഗ് |
| വിപണി മൂല്യം | Rs 470 ലക്ഷം കോടി (+Rs 5 ലക്ഷം കോടി) | നിക്ഷേപക സമ്പത്തിൽ വർധന |
| രൂപ (USD/INR) | 94.96 (+82 പൈസ) | ആർ.ബി.ഐ നടപടി ലക്ഷ്യംകണ്ടു |
| ബ്രെൻ്റ് ക്രൂഡ് | $105 / ബാരൽ (-1%-ൽ അധികം) | വിപണിക്ക് അനുകൂലം |
| യുഎസ് 10-വർഷ ബോണ്ട് ആദായം | < 5.2% | വിപണി സമ്മർദം കുറഞ്ഞു |
Content Highlights: Sensex jumped 1,100 points and Nifty gained over 350 points., Investor wealth increased by Rs 5 lakh crore in a single trading session., Finance Minister Nirmala Sitharaman hinted at reviewing LTCG and STT., IT sector stocks rallied heavily with HCL Tech and TCS posting major gains.
Published: 13 Oct 2026, 06:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented