കൊച്ചി: രാജ്യത്തെ പ്രമുഖ പ്രൈവറ്റ് ക്രെഡിറ്റ് അസറ്റ് മാനേജർമാരായ വിവൃതി അസറ്റ് മാനേജ്മെന്റ് വിന്റേജ് II ഫണ്ടുകളിൽ നിന്നുള്ള വിജയകരമായ പിന്മാറ്റം പ്രഖ്യാപിച്ചു. മൂന്ന് പെർഫോമിംഗ് ക്രെഡിറ്റ് സ്കീമുകൾ ഉൾപ്പെടുന്ന ഈ ഫണ്ടുകൾ നിശ്ചിത കാലാവധിക്കുള്ളിൽ തന്നെ അവയുടെ ലക്ഷ്യങ്ങൾ പൂർത്തീകരിച്ചുകൊണ്ടാണ് എക്സിറ്റ് പൂർത്തിയാക്കിയത്.

To advertise here,

ഇതോടെ മൂലധനവും വരുമാനവുമായി 3,400 കോടിയിലധികം രൂപയാണ് രണ്ട് വിന്റേജ് ഫണ്ടുകളിലൂടെ വിവൃതി അസറ്റ് മാനേജ്മെന്റ് നിക്ഷേപകർക്ക് തിരികെ നൽകിയത്. വ്യത്യസ്തമായ വാണിജ്യ സാഹചര്യങ്ങൾ, പോളിസി നിരക്കുകൾ, പണലഭ്യത, ഭൗമരാഷ്ട്രീയ പശ്ചാത്തലം എന്നിവ ഉൾപ്പെടുന്ന കാലയളവിലൂടെയാണ് ഈ ഫണ്ടുകൾ കടന്നുപോയത്.

2022-ന്റെ തുടക്കത്തിൽ അവതരിപ്പിച്ച വിന്റേജ് II ഫണ്ടുകൾ മുഴുവൻ മൂലധനവും സമാഹരിച്ച ശേഷം 2023 സെപ്റ്റംബറിലാണ് ഫൈനൽ ക്ലോസ് പ്രഖ്യാപിച്ചത്.

വിന്റേജ് II ഫണ്ടുകളിലൂടെ നിക്ഷേപകരിൽ നിന്ന് 1,700 കോടി രൂപ സമാഹരിച്ച കമ്പനി ഈ ഫണ്ടുകളുടെ കാലയളവിൽ 45-ലധികം പോർട്ട്ഫോളിയോ കമ്പനികളിലായി 3,500 കോടിയിലധികം രൂപ നിക്ഷേപിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനം, ഹരിതോർജ്ജം, ഉൽപ്പാദനം, സേവന മേഖലകൾ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ബിസിനസുകളിലാണ് നിക്ഷേപം നടത്തിയത്.

കഴിഞ്ഞ 7 വർഷത്തിനിടെ രണ്ട് വിന്റേജ് ഫണ്ടുകളിലായി 3,400 കോടി രൂപ നിക്ഷേപകർക്ക് തിരികെ നൽകിയതിലൂടെ സ്ഥിരമായ വരുമാനവും കുറഞ്ഞ ചാഞ്ചാട്ടവുമുള്ള സുരക്ഷിതത്വം നൽകാനായി എന്ന് ഈ ഫണ്ടുകൾ തെളിയിക്കുന്നുവെന്ന് വിവൃതി അസറ്റ് മാനേജ്മെന്റ് ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസർ സൗമേന്ദ്ര ഘോഷ് പറഞ്ഞു.