ആലിബായുടെ സഹസ്ഥാപകനും ഏഷ്യയിലെ കോടീശ്വരന്മാരില്‍ പ്രമുഖനുമായ ജാക് മാ മുങ്ങിയോ? ചൈനയിലെ സെന്‍ട്രല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സര്‍ക്കാരുമായി ഏറ്റുമുട്ടിയതിനെതുടര്‍ന്ന് രണ്ടുമാസത്തിലേറെയായി ജാക് മായെ കണ്ടവരാരുമില്ലത്രെ.
ജാക് മായുടെ സ്വന്തം ടാലന്റ് ഷോയായ 'ആഫ്രിക്കാസ് ബിസിനസ് ഹീറോസ്' ന്റെ അവസാന എപ്പിസോഡില്‍ ജഡ് ജായി അദ്ദേഹം എത്തിയില്ല. ഷോയുടെ വെബ്‌സൈറ്റില്‍നിന്നും അദ്ദേഹത്തിന്റെ ചിത്രംപോലും നീക്കംചെയ്തതായി ദി ടെലിഗ്രാഫ് റിപ്പോര്‍ട്ടുചെയ്തു. 15 ലക്ഷം ഡോളര്‍ സമ്മാനം നല്‍കുന്നതാണ് ഷോ. ആഫ്രിക്കയിലെ സംരംഭകര്‍ക്കാണ് മത്സരിക്കാന്‍ അവസരം നല്‍കിയിരുന്നത്.
ഷാങ്ഹായില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ സര്‍ക്കാരിനെയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകളെയും വിമര്‍ശിച്ചതോടെയാണ് ജാക് മാക്കെതിരെ ചൈന വാളോങിയത്. ജാക്ക് മായ്‌ക്കെതിരെയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ആലിബാബയ്ക്കുമെതിരെയും സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
Alibaba Founder Jack Ma Suspected Missing After Coming in Conflict with China
Published: 04 Jan 2021, 12:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented