മുംബൈ: തിരഞ്ഞെടുത്ത ആഭ്യന്തരറൂട്ടുകളിൽ 'ബേസിക്' എന്ന പേരിൽ കുറഞ്ഞ നിരക്കിലുള്ള പുതിയ ടിക്കറ്റ് പ്ലാൻ അവതരിപ്പിച്ച് എയർ ഇന്ത്യ. നിരക്കുകൾ നോക്കി ടിക്കറ്റ് ബുക്കുചെയ്യുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ പ്ലാൻ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

To advertise here,

ഇക്കോണമി ക്ലാസുമായി ബന്ധിപ്പിച്ചിട്ടുള്ള ബേസിക് പ്ലാനിൽ സേവനങ്ങളിൽ കുറവുവരുത്തിയാണ് നിരക്കിൽ ഇളവു കൊണ്ടുവരുന്നത്. പ്രധാനമായും ടിക്കറ്റിനൊപ്പമുള്ള ഭക്ഷണമാണ് ഒഴിവാക്കുക. 15 കിലോ ചെക്കിൻ ലഗേജും ഏഴുകിലോ കാബിൻ ലഗേജും ഇതിനൊപ്പം ലഭ്യമാണ്.

പരീക്ഷണാടിസ്ഥാനത്തിലാണ് തുടക്കത്തിൽ ബേസിക് പ്ലാൻ നടപ്പാക്കുന്നത്. ഇതിന്റെ പ്രതികരണം വിശകലനംചെയ്തശേഷമാകും കൂടുതൽ റൂട്ടിലേക്ക് വ്യാപിപ്പിക്കുന്നത് പരിശോധിക്കുകയെന്ന് കമ്പനി വ്യക്തമാക്കി.