സെപ്റ്റംബറിലെ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ സർവകാല റെക്കോഡ്. ശരാശരി പ്രതിദിന ഇറക്കുമതി 52 ലക്ഷം ബാരലായി. ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള എണ്ണ വിതരണത്തിൽ അപ്രതീക്ഷിത വർധനവുണ്ടായതാണ് കാരണം. ഫെബ്രുവരി 28-ന് യു.എസ്.-ഇറാൻ സംഘർഷം ആരംഭിച്ചതിനുശേഷം ഇന്ത്യയിലേക്ക് എണ്ണ വിതരണം ചെയ്യുന്ന രാജ്യങ്ങളിൽ ഇറാഖ് റഷ്യക്കു തൊട്ടുപിന്നിലെത്തി.

To advertise here,

ഹോർമുസ് കടലിടുക്കിലെ ആക്രമണ ഭീഷണികൾക്കിടയിലും ഗൾഫ് ഉത്പാദകരും ആഗോള വ്യാപാരികളും സ്വീകരിച്ച പ്രത്യേക ഗതാഗത നീക്കമാണ് വിതരണം പുനഃസ്ഥാപിക്കാൻ സഹായിച്ചത്. കപ്പലുകളുടെ 'ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം' (എ.ഐ.എസ്.) ഓഫ് ചെയ്ത് ഹോർമുസ് കടലിടുക്ക് കടക്കുകയും യു.എ.ഇ., ഒമാൻ ജലാശയങ്ങളിൽ വെച്ച് 'ഷിപ്പ്-ടു-ഷിപ്പ്' (എസ്.ടി.എസ്.) വഴി ചരക്കു കൈമാറ്റം നടത്തുകയുമാണ് ചെയ്യുന്നത്.

യു.എസ്. അടുത്തിടെ പാസാക്കിയ തീരുവ (ഗ്രഹാം ബിൽ) റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ ഉയർന്ന താരിഫ് ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ, ഗൾഫ് എണ്ണയുടെ ലഭ്യത ഇന്ത്യൻ കമ്പനികൾക്ക് ആശ്വാസമായി.

കമ്മോഡിറ്റി അനലിറ്റിക്സ് സ്ഥാപനമായ 'കപ്ലർ' പുറത്തുവിട്ട വിവരങ്ങൾ പ്രകാരം സെപ്റ്റംബറിൽ ഇന്ത്യയുടെ ആകെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 39 ശതമാനം സൗദി അറേബ്യ, ഇറാഖ്, യു.എ.ഇ., കുവൈത്ത്, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളിൽനിന്നായിരുന്നു.

  • ഇറാഖ്: പ്രതിദിനം 5,25,000 ബാരൽ എണ്ണ വിതരണം ചെയ്ത് രണ്ടാം സ്ഥാനത്തെത്തി.
  • സൗദി അറേബ്യ: പ്രതിദിനം 5,17,000 ബാരൽ എണ്ണ ഇന്ത്യയിലേക്ക് കയറ്റി അയച്ചു.
  • യു.എ.ഇ.: പ്രതിദിനം 4,38,000 ബാരൽ വിതരണം ചെയ്തു.
  • കുവൈത്ത്: പ്രതിദിനം 3,35,000 ബാരൽ വിതരണം ചെയ്തു. ഇത് കഴിഞ്ഞ ഒരു വർഷത്തിനിടയിലെ കുവൈത്തിന്റെ ഏറ്റവും ഉയർന്ന വിതരണ നിരക്കാണ്.

ഫെബ്രുവരി 28-ന് ഇറാൻ യുദ്ധം ആരംഭിച്ചതിനെ തുടർന്ന് ഇറാഖ്, കുവൈത്ത് എന്നിവിടങ്ങളിൽനിന്നുള്ള വിതരണം മാസങ്ങളോളം നിലച്ചിരുന്ന അവസ്ഥയിലായിരുന്നു. എന്നാൽ സെപ്റ്റംബറോടെ വിതരണം ശക്തമായി.

ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള അസംസ്കൃത എണ്ണ ശുദ്ധീകരിക്കാൻ പാകത്തിലാണ് രാജ്യത്തെ എണ്ണശുദ്ധീകരണ ശാലകൾ രൂപകല്പന ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ ഗൾഫിൽനിന്നുള്ള വിതരണം പുനഃസ്ഥാപിച്ചത് കമ്പനികൾക്ക് നേട്ടമായി.

മൊത്തം ഇറക്കുമതി (സെപ്റ്റംബർ 2026)

പ്രതിദിനം 5.26 മില്യൺ

ബാരൽ (mbd)

(വർഷത്തെ

ഉയർന്ന നിരക്ക്)

ആകെ ഇറക്കുമതിയിലെ ഗൾഫ് വിഹിതം

39% (സൗദി, ഇറാഖ്,

യുഎഇ,

കുവൈറ്റ്, ഒമാൻ,

ഖത്തർ)

രണ്ടാമത്തെ വലിയ വിതരണക്കാർ

ഇറാഖ് (പ്രതിദിനം

5,25,000 ബാരൽ)

മറ്റ് പ്രധാന ഗൾഫ് വിതരണക്കാർ

സൗദി അറേബ്യ

(517,000 bpd),

യുഎഇ

(438,000 bpd),

കുവൈറ്റ്

(335,000 bpd)

യുഎസ് നയതന്ത്ര നീക്കം

ഗ്രഹാം ബിൽ

(100% വരെ

താരിഫ്

ചുമത്താനുള്ള

അധികാരം)

ഗതാഗത തന്ത്രം

AIS ഓഫ് ചെയ്ത്

ഹോർമുസ് കടക്കൽ,

യുഎഇ/ഒമാൻ

ജലാശയങ്ങളിൽ STS കൈമാറ്റം