ചെറിയ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. പവന് 2,440 രൂപ വർധിച്ച് 1,13,920 രൂപയായി. ഗ്രാമിന് 305 രൂപ വർധിച്ച് 14,240 രൂപയിലുമെത്തി. ചൊവ്വാഴ്ച പവന് 1,15,080 രൂപയായിരുന്നു വില.
ആഗോള വിപണിയിൽ സ്പോട്ട് സ്വർണവില ട്രോയ് ഔൺസിന് 4,431 ഡോളറിലെത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എം.സി.എക്സിൽ (MCX) ഒരു ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 1,53,542 രൂപയായി. വെള്ളി വിലയിലും സമാനമായ വർധനവുണ്ടായിട്ടുണ്ട്.
യു.എസ്. കേന്ദ്രബാങ്കിന്റെ (ഫെഡറൽ റിസർവ്) അടുത്ത പലിശനിരക്ക് നയപ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് നിക്ഷേപകർ. ഇതിന്റെ ആദ്യ സൂചന നൽകുന്ന ഓഗസ്റ്റിലെ തൊഴിൽ കണക്കുകൾ വെള്ളിയാഴ്ച പുറത്തുവരും. തൊഴിൽ മേഖലയിൽ നേരിയ വളർച്ചയുണ്ടായിട്ടുണ്ടെന്നാണ് എ.ഡി.പി. നാഷണൽ എംപ്ലോയ്മെന്റ് റിപ്പോർട്ട് നൽകുന്ന സൂചന.
Content Highlights: Gold price in Kerala increased by Rs 2,440 per sovereign, Current sovereign price stands at Rs 1,13,920, Gold rate per gram increased by Rs 305 to Rs 14,240, Global spot gold reached $4,431 per troy ounce, Investors are awaiting US Federal Reserve rate policy updates
Published: 03 Sept 2026, 11:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented