കൊളത്തൂർ: ജെംസ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നടന്ന ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി കോഴിക്കോട് മേഖലാ കലോത്സവത്തിൽ മലപ്പുറം ഗവ. കോളേജ് ലേണിങ് സപ്പോർട്ട് സെന്റർ ഒന്നാംസ്ഥാനം നേടി. കോഴിക്കോട് ഗവൺമെന്റ് കോളേജ് എൽ.എസ്.സി. രണ്ടാംസ്ഥാനവും വെള്ളിമാടുകുന്ന് ജെ.ഡി.ടി. ഇസ്‍ലാം ആർട്സ് ആൻഡ് സയൻസ് കോളേജ് എൽ.എസ്.സി. മൂന്നാംസ്ഥാനവും കരസ്ഥമാക്കി. നാലുദിവസങ്ങളിലായി നടന്ന കലോത്സവത്തിന്റെ സമാപനസമ്മേളനം ജില്ലാപഞ്ചായത്തംഗം സി. സുകുമാരൻ ഉദ്ഘാടനംചെയ്തു. സിൻഡിക്കേറ്റ് അംഗം ഡോ. പി. സുൽഫി അധ്യക്ഷതവഹിച്ചു. മങ്കട ബ്ലോക്ക്പഞ്ചായത്തംഗം കെ.പി. സാദിഖ് അലി, രാമപുരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി. അബ്ദുൾ അസീസ്, കോഴിക്കോട് മേഖലാ ഡയറക്ടർ ഡോ. എം.ബി. ഗോപാലകൃഷ്ണൻ, കോഡിനേറ്റർ അബ്ദുൾലത്തീഫ് അസ്‌ലം എന്നിവർ പ്രസംഗിച്ചു.

To advertise here,

28 മത്സര ഇനങ്ങളിലായി കോഴിക്കോട് മേഖലയിലെ വിവിധ സെന്ററുകളിൽനിന്ന്‌ 1200-ലധികം പേർ പങ്കെടുത്തു. മത്സരവിജയികൾക്ക് സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണംചെയ്തു.