
കോഹിനൂർ: പ്രമേഹരോഗ ബോധവത്കരണത്തിന്റെ ഭാഗമായി കോഹിനൂരിലെ മൈം ജിം ഫിറ്റ്‌നസ് സെന്റർ തേഞ്ഞിപ്പലം റൂറൽ ബാങ്കിന്റെ സഹകരണത്തോടെ നടത്തിയ മിനി മാരത്തൺ ഭിന്നശേഷിക്കാരുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. കോഹിനൂരിൽ നടന്ന മാരത്തണിൽ ഭിന്നശേഷിക്കാർക്കുവേണ്ടി തേഞ്ഞിപ്പലം പോലീസ് എസ്.എച്ച്.ഒ. കെ. ഷുഹൈബ് ഫ്ലാഗ് ഓഫ് ചെയ്തു. കാലിക്കറ്റ് സർവകലാശാലയിലെ ഭിന്നശേഷി പരിപാലനകേന്ദ്രമായ സി.ഡി.എം.ആർ.പി., പെരുവള്ളൂർ ബഡ്‌സ് സ്കൂൾ എന്നിവിടങ്ങളിലെ നാൽപ്പതോളം ഭിന്നശേഷിക്കാർ ചക്രക്കസേരയിലിരുന്ന് അധ്യാപകരുടെ സഹായത്തോടെയാണ് മാരത്തണിൽ പങ്കെടുത്തത്. കൊണ്ടോട്ടി മേഴ്‌സി ഹോസ്പിറ്റിലിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പും നടന്നു. കാലിക്കറ്റ് സർവകലാശാലാ എൻജിനിയറിങ് കോളേജിലെ എൻ.എസ്.എസ്. സംഘവും കോഹിനൂരിലെ വ്യാപാരി വ്യവസായി യൂണിറ്റ് അംഗങ്ങളും ഗതാഗതം നിയന്ത്രിച്ചു. തേഞ്ഞിപ്പലം റൂറൽ ബാങ്ക് പ്രസിഡന്റ് പി.കെ. പ്രദീപ് മേനോൻ, ബിൽഡിങ് ഡിസൈനേഴ്‌സ് മാനേജിങ് ഡയറക്ടർ കെ.വി. മുരളീധരൻ, ചെമ്മാട് കാംകോ ചെയർമാൻ കൃഷ്ണൻ കോട്ടുമല, തേഞ്ഞിപ്പലം പോലീസ് എസ്.എച്ച്.ഒ. കെ. ഷുഹൈബ്, കോഹിനൂർ ജ്വല്ലറി എം.ഡി. മുഹമ്മദ് നഫി, വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് സെക്രട്ടറി കെ. റഫീഖ്, പ്രസിഡന്റ് മുഹമ്മദ്, അയ്യപ്പൻ കോഹിനൂർ എന്നിവർ ഫ്ലാഗ് ഓഫ് ചടങ്ങിലും സമ്മാനവിതരണച്ചടങ്ങിലും ഭാഗമായി. സി. നിധീഷ്, എം. പ്രജീഷ്, സി.കെ. ഷിജിത്ത് എന്നിവർ നേതൃത്വംനൽകി. മുതിർന്നവർക്ക് ഏഴ് കിലോമീറ്റർ, അഞ്ച് കിലോമീറ്റർ എന്നീ ദൂരങ്ങളിലും കുട്ടികൾക്ക് രണ്ട് കിലോമീറ്റർ ദൂരവുമായിരുന്നു മത്സരം. ഓരോ വിഭാഗത്തിലെയും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ക്യാഷ് അവാർഡുകളും നൽകി.
Content Highlights: A mini marathon organized in Kohinoor to spread diabetes awareness saw active participation from differently-abled individuals.
Published: 29 Nov 2026, 09:16 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented