കൊളത്തൂർ : സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമം പരിഹരിക്കുക, ആരോഗ്യമേഖലയെ സ്വകാര്യവത്കരിക്കാനുള്ള നീക്കം അവസാനിപ്പിക്കുക, നിരന്തരമായി സായാഹ്ന ഒ.പി. ഇല്ലാതാക്കുന്നത് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മൂർക്കനാട് കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് സി.പി.എം. പ്രതിഷേധ മാർച്ചും ധർണയും നടത്തി. മങ്കട ഏരിയാ കമ്മിറ്റി അംഗം എം.പി. സലിം ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം കെ.പി. ബാബുരാജ് അധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗം ടി. മുരളീധരൻ, ലോക്കൽ സെക്രട്ടറി ടി. രാജ്മോഹനൻ, പി. മുഹമ്മദ്ഷെരീഫ്, എൻ. ഉമ്മർ, ഡോ. കെ.കെ. ദാമോദരൻ, പി. അബ്ദുൾ മുനീർ, പി. അജീഷ് കുമാർ എന്നിവർ സംസാരിച്ചു.
പട്ടിക്കാട് : മരുന്നുക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. കീഴാറ്റൂർ പഞ്ചായത്ത് കമ്മിറ്റി പൂന്താനം എഫ്.എച്ച്.സി.യിലേക്ക് നടത്തിയ ജനകീയ മാർച്ച് ലോക്കൽ സെക്രട്ടറി എൻ. നിതീഷ് ഉദ്ഘാടനം ചെയ്തു. കെ. കോമളവല്ലി അധ്യക്ഷത വഹിച്ചു. പി. ഉണ്ണികൃഷ്ണൻ, ടി.കെ. റഷീദ്, പാറമ്മൽ കുഞ്ഞിപ്പ, സുധാകരൻ, അഭിലാഷ്, എം. സാജിദ്, ജിതീഷ് ചെമ്മംന്തട്ട എന്നിവർ പ്രസംഗിച്ചു.
താഴേക്കോട് : ഡൽഹിയിൽ സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബിയടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സി.പി.എം. താഴേക്കോട് ലോക്കൽ കമ്മിറ്റി കരിങ്കല്ലത്തണിയിൽ പ്രകടനം നടത്തി. ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.കെ. അഫ്‌സൽ, വാർഡംഗം എൻ. നാസർ, കെ.ആർ. കൃഷ്ണൻകുട്ടി, വി.പി. അജയൻ എന്നിവർ പ്രസംഗിച്ചു.
അങ്ങാടിപ്പുറം : പ്രതിപക്ഷകക്ഷികൾ ഡൽഹിയിൽ നടത്തിയ പ്രതിഷേധത്തിന് നേതൃത്വം നൽകിയ സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സി.പി.എം. മങ്കട ഏരിയ കമ്മിറ്റി അങ്ങാടിപ്പുറത്ത് പ്രകടനം നടത്തി. ടി.കെ. റഷീദലി, കെ.ടി. നാരായണൻ, വി.പി. അയ്യപ്പൻ, പി. പത്മജ, എസ്. സുരേന്ദ്രൻ, കൊണ്ടേത്ത് സലീം, സി.പി. ഫൈസൽ, എം.ആർ. അനൂപ്, പി. അബ്ദുൽസലാം എന്നിവർ നേതൃത്വം നൽകി.
പെരിന്തൽമണ്ണ : ഡൽഹിയിൽ സമരം ചെയ്ത സി.പി.എം., ഡി.വൈ.എഫ്.ഐ. നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ പെരിന്തൽമണ്ണ ട്രാഫിക് ജങ്ഷനിൽ ദേശീയപാത ഉപരോധിച്ചു. ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ. ഷിജിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് എം. ഷാഹിദ്, എം. ഫൈസൽ, സ്വരൂപ്, വി. രാഹുൽ, ടി. ഗോകുൽ എന്നിവർ സസാരിച്ചു. ദേശീയപാത ഉപരോധിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. ഡൽഹിയിലെ അറസ്റ്റിൽ പ്രതിഷേധിച്ച് സി.പി.എം. പെരിന്തൽമണ്ണയിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും പ്രകടനങ്ങൾ നടത്തി. പെരിന്തൽമണ്ണയിൽ നടന്ന പ്രതിഷേധയോഗത്തിൽ കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി ഇ. രാജേഷ്, വള്ളൂരാൻ ഹനീഫ, യു. അജയൻ, എം.എം. മുസ്തഫ, ടി.കെ. ജയൻ, പി.പി. സത്യനാരായണൻ എന്നിവർ സംസാരിച്ചു.
മേലാറ്റൂർ : മരുന്നുക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. മേലാറ്റൂർ പഞ്ചായത്ത് കമ്മിറ്റി മേലാറ്റൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മാർച്ച് നടത്തി. ഏരിയാ കമ്മിറ്റിയംഗം വി.കെ. റൗഫ് ഉദ്ഘാടനംചെയ്തു. പി. തുളസിദാസ് അധ്യക്ഷനായി. ഇ. ഷിജിൽ, പി. രാമചന്ദ്രൻ, കെ. സുഗുണപ്രകാശ്, കെ.കെ. സിദ്ദീഖ് എന്നിവർ പ്രസംഗിച്ചു.
എടപ്പറ്റ : സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി ഉൾെപ്പടെയുള്ള ഇടതു നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഓലപ്പാറയിൽ സി.പി.എം. എടപ്പറ്റ ലോക്കൽ കമ്മിറ്റി പ്രകടനവും വിശദീകരണയോഗവും നടത്തി.
കർഷകസംഘം മഞ്ചേരി ഏരിയ കമ്മിറ്റി അംഗം കാപ്പിൽ യാക്കൂബ് ഉദ്ഘാടനം ചെയ്തു കെ.എസ്. സുരേഷ്‌കുമാർ അധ്യക്ഷനായി. കെ.എം. ഷാനവാസ്, കെ. ശ്രീജിൻ, എ.എൻ. പ്രദീപ്, എ. ബാബു എന്നിവർ പ്രസംഗിച്ചു.
വെള്ളിയഞ്ചേരിയിൽ നിന്ന് ഓലപ്പാറയിലേക്ക് നടന്ന പ്രതിഷേധപ്രകടനത്തിൽ നിരവധി പേർ പങ്കെടുത്തു.
Published: 03 Oct 2026, 02:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented