താലൂക്ക് വികസനസമിതി യോഗം
പൊന്നാനി : ഈശ്വരമംഗലം, കടവനാട്, പൊന്നാനി മേഖലകൾ ഉൾപ്പെട്ട പൊന്നാനി ഹെഡ് പോസ്റ്റ് ഓഫീസിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതിനെതിരേ താലൂക്ക് വികസന സമിതിയോഗം ഐകകണ്ഠ്യേന പ്രമേയം അവതരിപ്പിച്ചു.
കൂടുതൽ സൗകര്യങ്ങൾ ഉൾപ്പെടുത്തി പൊന്നാനി ഹെഡ് പോസ്റ്റ് ഓഫീസ് അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും പൊന്നാനി നഗരം പോസ്റ്റ് ഓഫീസിനു വേണ്ടിയുള്ള 40 സെന്റ് സ്ഥലം ഉപയോഗിച്ച് സ്വന്തമായി കെട്ടിടം നിർമിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു.
ചമ്രവട്ടം-ഭാരതപ്പുഴ കനാൽ ലിങ്ക് പദ്ധതിയുടെ പ്രവൃത്തികൾ നിലവിൽ പുരോഗമിക്കുന്നില്ലെന്ന് യോഗം വിലയിരുത്തി.
പദ്ധതി പൂർത്തിയാക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ ആയത് പരിശോധിച്ചു പരിഹാരം കണ്ടെത്തണമെന്നും പ്രവൃത്തി പുനരാരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പൊന്നാനി നഗരസഭയുടെയും മാറഞ്ചേരി പഞ്ചായത്തിന്റെയും പരിധിയിൽ ഉൾപ്പെട്ട കാഞ്ഞിരമുക്ക്-ബിയ്യം കായലിൽ നടത്തുന്ന ബോട്ട് സർവീസ് അനധികൃതമാണെന്നും ആയത് നിർത്തിവെക്കുന്നതിനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണമെന്നും താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു.
പൊന്നാനി കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽനിന്നുള്ള വിവിധ ബസ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റൂട്ട് മാറ്റുകയും നിർത്തലാക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടെന്നും ആയത് പരിഹരിച്ച് ജനങ്ങളുടെ യാത്രാക്ലേശം ഇല്ലാതാക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
മാറഞ്ചേരി പഞ്ചായത്തിലെ താമലശ്ശേരി പ്രദേശത്ത് നാല് കാർഡ് ഉടമകളെ ഉൾപ്പെടുത്തി പുതിയ റേഷൻ ഷോപ്പ് ഔട്ട്ലെറ്റിന് അനുമതി നൽകുകയും പൊന്നാനി നഗരം വില്ലേജ് പരിധിയിൽ 478 കാർഡ് ഉടമകളുള്ള റേഷൻ ഷോപ്പ് ഔട്ട്ലെറ്റ് പൂട്ടിയെന്നതും വികസനസമിതി യോഗത്തിൽ ഉന്നയിക്കപ്പെട്ടു.
അനധികൃതമായി റേഷൻ ഷോപ്പുകൾ റദ്ദാക്കുകയും പുതിയത് അനുവദിച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ വിജിലൻസ് അന്വേഷണം വേണമെന്ന് താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു.
പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാർ അധ്യക്ഷതവഹിച്ചു.
Published: 08 Nov 2026, 03:39 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented