തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാല ആസ്ഥാനമായി പ്രവർത്തിക്കുന്ന ജവഹർലാൽ നെഹ്റു സെന്റർ ഫോർ സ്റ്റഡീസ് ആൻഡ് ഡിവലപ്മെന്റ് ഇന്ദിരാജി കർമശേഷി പുരസ്കാരം പെരുവള്ളൂരിലെ ചെമ്പൻ മോയ്‌തീൻ‌കുട്ടി ഹാജിക്ക് റവന്യുമന്ത്രി എ.പി. അനിൽകുമാർ സമ്മാനിച്ചു.

To advertise here,

സാമൂഹിക, രാഷ്ട്രീയ, ജീവകാരുണ്യ മേഖലകളിൽ അഞ്ചുപതിറ്റാണ്ടായി തുടരുന്ന സജീവമായ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പോഷകസംഘടനയായ ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഐ.സി.സി.) സൗദി അറേബ്യയിൽ രൂപീകരിക്കുകയും അതിന്റെ പ്രഥമ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ടിക്കുകയും ചെയ്തു.

പിന്നീട് ഒ.ഐ.സി.സി. രൂപീകരിച്ചപ്പോഴും സൗദി അറേബ്യയിൽ നേതൃപദവികൾ വഹിച്ചു. പ്രവാസികൾ നിയമപരമായോ വ്യക്തിപരമായോ പ്രതിസന്ധികൾ നേരിടുമ്പോൾ സഹായിച്ചിരുന്നത് ചെമ്പൻ മൊയ്തീൻ‌കുട്ടി ഹാജിയായിരുന്നു. ചെമ്പൻ മൊയ്തീൻ‌കുട്ടി ഹാജിയെപ്പോലെയുള്ള മനുഷ്യസ്നേഹികളാണ് ആദരിക്കപ്പെടേണ്ടതെന്ന് മന്ത്രി അനിൽകുമാർ പറഞ്ഞു.

ജവഹർ സ്റ്റഡി സെന്റർ ചെയർമാൻ എ.കെ. അബ്‌ദുറഹിമാൻ അധ്യക്ഷതവഹിച്ചു.

ടി.വി. ഇബ്രാഹിം എം.എൽ.എ. പ്രശംസാപത്രം സമ്മാനിച്ചു. സത്യൻ പുളിക്കൽ പ്രശംസാപത്രം അവതരിപ്പിച്ചു. യു.ഡി.എഫ്. ജില്ലാ ചെയർമാൻ കെ.പി. അബ്ദുൽ മജീദ്, കെ.എം.സി.സി. ഗ്ലോബൽ പ്രസിഡന്റ് കെ.പി. മുഹമ്മദ്‌കുട്ടി, കെ.എം. ഷരീഫ് കുഞ്ഞു കായംകുളം, പി.പി. സുനിൽ, ഷാജി പച്ചേരി, വീക്ഷണം മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.