നെന്മാറ : മംഗലം-ഗോവിന്ദാപുരം പാത നവീകരണത്തിന്റെ ഭാഗമായി നിർമിക്കുന്ന കലുങ്കുകളുടെ ഭാഗത്ത് ഗതാഗതക്കുരുക്ക് പതിവാകുന്നു. നെന്മാറ വനം ഡിവിഷൻ ഓഫീസ് മുതൽ വിത്തനശ്ശേരി വരെയുള്ള ഭാഗങ്ങളിൽ നാലിടങ്ങളിലാണ് പുതുതായി കലുങ്കുകൾ നിർമിക്കുന്നത്.
വനം ഡിവിഷൻ ഓഫീസ്, അയിനംപാടം ജലസേചന വകുപ്പ് ഓഫീസ്, വല്ലങ്ങി ബൈപ്പാസിനു സമീപം, വിത്തനശ്ശേരി പെട്രോൾ പമ്പിന് സമീപം എന്നിവിടങ്ങളിലാണ് പുതിയ കലുങ്കുകളുടെ നിർമാണം പാതി പൂർത്തിയായത്. ഈ ഭാഗങ്ങളിൽ ഒറ്റവരിയായാണ് വാഹനങ്ങൾ കടന്നുപോകുന്നത്.
നിയന്ത്രിക്കാൻ ആളില്ലാതെ വരുന്നതോടെ ചില സമയങ്ങളിൽ ഒരുവശത്തേക്ക് മാത്രമായി വാഹനങ്ങൾ കടന്നുപോകുന്നതിനാൽ മറുവശത്തേക്കുള്ള വാഹനങ്ങളുടെ വരി നീളുകയാണ്. വൈകുന്നേരങ്ങളിൽ വാഹനങ്ങൾ 15 മിനിറ്റിലധികം ഈ ഭാഗങ്ങളിൽ കുരുങ്ങാറുണ്ട്.
കഴിഞ്ഞ ദിവസം വൈകീട്ട് വല്ലങ്ങി കലുങ്കിനു സമീപം വാഹനങ്ങളുടെ നിര വിത്തനശ്ശേരി ബ്ലോക്ക് ഓഫീസ് പരിസരം വരെ നീണ്ടു. അവധി ദിവസങ്ങളിൽ നെല്ലിയാമ്പതിയും കൊല്ലങ്കോടും കാണാനെത്തുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾ കൂടിയാകുമ്പോൾ തിരക്ക് കൂടുകയാണ്. ആ സമയങ്ങളിൽ നെന്മാറ പോലീസിന്റെ നേതൃത്വത്തിൽ വാഹനങ്ങൾ നിയന്ത്രിച്ച് കടത്തിവിടുന്നതിന് നടപടിയുണ്ടാവണമെന്ന് ആവശ്യമുണ്ട്.
ശബരിമല ഫെസ്റ്റിവൽ പദ്ധതിയിലുൾപ്പെടുത്തി ചിറ്റിലഞ്ചേരി ജപമാലറാണി പള്ളി മുതൽ കൊല്ലങ്കോട് ഗ്രാമപ്പഞ്ചായത്തോഫീസ് വരെ 13 കിലോമീറ്റർ ദൂരം ഒൻപത് പുതിയ കലുങ്കുകൾ നിർമിച്ച് 15.24 കോടി രൂപ ചെലവിലാണ് നവീകരിക്കുന്നത്.
Published: 08 Nov 2026, 03:28 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented