എടവണ്ണ : റോഡിലെ കുഴിയിൽ ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അധികൃതരെത്തി കുഴിയടച്ചു. വെള്ളിയാഴ്ച രാത്രി 7.30-ഓടെയായിരുന്നു സംഭവം. എടവണ്ണ-തിരുവാലി-വണ്ടൂർ പാതയിൽ സി.പി.എ. ജങ്ഷനു സമീപം ഫെഡറൽ ബാങ്കിനു മുൻവശത്താണ് കുഴിയിൽ ബൈക്ക് യാത്രികൻ അപകടത്തിൽപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചത്. ബൈക്കിൽനിന്ന് യാത്രികൻ തെറിച്ചുവീഴുന്നത് കാണാം.
അധികൃതരുടെ അനാസ്ഥയാണ് കാരണമെന്ന് ചൂണ്ടിക്കാട്ടിയുള്ള വിമർശനമേറിയതോടെ ശനിയാഴ്ച രാവിലെതന്നെ ജല അതോറിറ്റിയുടെ കരാറുകാരെത്തി കുഴി നികത്തിയെന്ന് നാട്ടുകാർ പറഞ്ഞു.
പൊതുപ്രവർത്തകൻ പി.വി. അനീഷ് അപകടവിവരവും ചിത്രവും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടിയാണ് ഇവിടെ കുഴി രൂപപ്പെട്ടത്. മാസങ്ങളായിട്ടും അധികൃതർ നടപടികൾ സ്വീകരിച്ചില്ലെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഈ പാതയിൽ മറ്റിടങ്ങളിലും ഇപ്പോൾ കുഴിയടയ്ക്കൽ തുടരുന്നുണ്ട്.
അതേസമയം പഞ്ചായത്ത് പരിധിയിൽ പ്രധാന പാതകളിലും ഉപപാതകളിലുമൊക്കെ ഇത്തരത്തിൽ അപകടക്കുഴികൾ ശേഷിക്കുന്നു. മാതൃഭൂമി വാർത്തയെത്തുടർന്ന് കോഴിക്കോട്-നിലമ്പൂർ-ഗൂഡല്ലൂർ പാതയിൽ ഈയിടെ കുഴികളടച്ചിരുന്നു. അതേസമയം പാതയോരം ചേർന്നുള്ള ചെറുകുഴികൾ അധികൃതർ ഗൗനിച്ചില്ല. ഇവയുടെ വ്യാപ്തി ഇപ്പോൾ കൂടി. ചെരുമണ്ണിലും ചാലിയാർ പോയിന്റ് മേഖലയ്ക്കടുത്ത വളവിലും മറ്റും കുഴികളുണ്ട്.
Published: 02 Nov 2026, 12:58 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented