അനധികൃത പാർക്കിങ് നിരോധിച്ചു
ജങ്ഷനുകളിൽ ചെറിയ ട്രാഫിക് ഐലൻഡ് വേണമെന്നും ആവശ്യം
മേലാറ്റൂർ : അങ്ങാടിയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാനായി റോഡിൽ ഡിവൈഡറുകൾ സ്ഥാപിച്ചു. പെരിന്തൽമണ്ണ, പാണ്ടിക്കാട്, കരുവാരക്കുണ്ട് റോഡുകളിൽ തിങ്കളാഴ്ച അർധരാത്രിയോടെയാണ് ട്രാഫിക് റെഗുലേറ്ററി സമിതിയുടെ നേതൃത്വത്തിൽ ഡിവൈഡറുകൾ സ്ഥാപിച്ചത്.
റോഡരികിൽ അനധികൃത പാർക്കിങ് നിരോധിച്ചുകൊണ്ടുള്ള ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിലെ തീരുമാനപ്രകാരമാണ് നടപടി. ഡിവൈഡറുകൾ സ്ഥാപിച്ചതോടെ ഗതാഗതക്കുരുക്ക് ഒരുപരിധിവരെ പരിഹരിക്കാനായിട്ടുണ്ട്. ഇതോടൊപ്പം അങ്ങാടിയിലെ ജങ്ഷനിലും ചെമ്മാണിയോട് ബൈപ്പാസ് റോഡ് ജങ്ഷനിലും ചെറിയ ട്രാഫിക് ഐലൻഡ് സ്ഥാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
മേലാറ്റൂർ അങ്ങാടിയിലെ ഗതാഗതക്കുരുക്ക് കാരണം ജനങ്ങൾ അനുഭവിച്ചിരുന്ന പ്രയാസത്തെക്കുറിച്ച് 'മാതൃഭൂമി' വാർത്ത നൽകിയിരുന്നു. രണ്ടു സംസ്ഥാനപാതയും ഒരു മലയോരപാതയും കടന്നുപോകുന്ന മേലാറ്റൂർ അങ്ങാടിയിൽ പാതയോരത്തെ അനധികൃത പാർക്കിങ്ങും ശരിയായ ട്രാഫിക് സംവിധാനമില്ലാത്തതുമാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. തിരക്കേറിയ സമയങ്ങളിൽ ഗതാഗതം നിയന്ത്രിക്കാൻ പോലീസിനൊപ്പം ടാക്സി തൊഴിലാളികളും നാട്ടുകാരുമടക്കം രംഗത്തിറങ്ങാറുണ്ട്.
കഴിഞ്ഞദിവസം ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽ പെരിന്തൽമണ്ണ, പാണ്ടിക്കാട്, കരുവാരക്കുണ്ട് റോഡുകളിൽ ഹൈടെക് ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്.
Published: 11 Nov 2026, 03:56 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented