'നഷ്ടമായത് സമകാലികരില്‍ കുശുമ്പും കുന്നായ്മയുമില്ലാത്ത നല്ല സുഹൃത്തിനെ' - ടി.കെ ശങ്കരനാരായണന്‍


ടി.കെ ശങ്കരനാരായണൻഅണയാറായ ദീപം ആളിക്കത്തും എന്നു പറയുംപോലെ 2022-ല്‍ പത്ത് ഓണപ്പതിപ്പുകളിലാണ് സതീഷ്ബാബു എഴുതിയത് !

സതീഷ്ബാബു പയ്യന്നൂർ

1963-ലാണ് ഞങ്ങളുടെ ജനനം. അതിനാല്‍ ഒരേ പ്രായക്കാര്‍. ഏതാണ്ട് ഒരേ സമയത്താണ് എഴുതിത്തുടങ്ങുന്നതും, '70-കളുടെ അവസാനം. അതിനാല്‍ സമകാലികര്‍. അമ്പത്തൊന്‍പതുകാരനായ സതീഷ് ബാബു പയ്യന്നൂരിന്റെ മരണം എന്നില്‍ മാത്രമല്ല, അയാളെ പരിചയമില്ലാത്ത ഒരു സാധാരണക്കാരനില്‍പ്പോലും ഞെട്ടലുളവാക്കും. നമ്മള്‍ കണ്ടുപരിചയിച്ച സതീഷിന്റെ മുഖത്തിന് ഇപ്പോഴും ചെറുപ്പമാണ്.

വൈശാഖന്റെ 'നൂല്‍പ്പാലം കടക്കുന്നവര്‍' എന്ന കഥാസമാഹാരത്തിന്റെ പ്രകാശനത്തിന് പാലക്കാട് വന്നപ്പോഴാണ് സതീഷ്ബാബുവിനെ ഞാനാദ്യമായി കാണുന്നത്, '80-കളില്‍. അന്ന് തുടങ്ങിയ പരിചയം കത്തുകളിലൂടെ തുടര്‍ന്നു. മൊബൈല്‍ ഇല്ലാത്ത കാലം. കാര്‍ഡുകളിലൂടെയാണ് കത്തിടപാട്. സതീഷിന്റെ അമ്മവീട് പാലക്കാട് പത്തിരിപ്പാലയിലാണ്. ഇടയ്ക്ക് വരും. വന്നുപോയശേഷം പാലക്കാടന്‍ പ്രകൃതിഭംഗിയെക്കുറിച്ചുള്ള ധാരാളം വരികളുമായി കത്തുകള്‍വരും. പത്തിരിപ്പാലയുടെ തൊട്ടടുത്താണ് ലക്കിടി. ലക്കിടിയില്‍ പി. കുഞ്ഞിരാമന്‍ നായര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട് പോയി കണ്ടതിനെക്കുറിച്ച് ഒരിക്കല്‍ ദീര്‍ഘമായി എഴുതി. കത്തുകളിലൊന്നുംതന്നെ എഴുതുന്ന കഥകളെക്കുറിച്ച് പരസ്പരം പറയുമായിരുന്നില്ല എന്നത് ശ്രദ്ധേയമായ വസ്തുതയായി ഇപ്പോള്‍ തോന്നുന്നു.ബാങ്കുദ്യോഗവുമായി ബന്ധപ്പെട്ട് പല സ്ഥലങ്ങളിലായതിനാല്‍ കത്തിടപാടുകള്‍ തീരെ കുറഞ്ഞു. ഞാനും അലയുന്ന ഉദ്യോഗസ്ഥനായിക്കഴിഞ്ഞിരുന്നു. കത്തുകളെഴുതാത്തപ്പോഴും ഓര്‍മയുടെ കുഞ്ഞിടങ്ങളില്‍ ഞങ്ങളെ കൊരുത്തുനിര്‍ത്തിയത് കഥകളായിരുന്നു. പല ഓണപ്പതിപ്പുകളിലും ഞങ്ങളുടെ കഥകള്‍ ഒരുമിച്ചുവന്നു. ആര്‍ക്കും മനസ്സിലാവുന്ന സുതാര്യമായ കഥകളായിരുന്നു സതീഷിന്റേത്. എന്നാല്‍, അവ ജീവിതഗന്ധിയുമായിരുന്നു.

ജനിച്ചുവളര്‍ന്ന പയ്യന്നൂരും ആ ഗ്രാമത്തിന്റെ പ്രാദേശികഭാഷയും സംസ്‌കാരവും കഥകളില്‍ വേറിട്ടുനിന്നു. കൃത്രിമമായ ഒന്നും സതീഷ്ബാബു കഥകളില്‍ ചെയ്തില്ല. തനിക്കറിയാവുന്ന കാര്യങ്ങള്‍ തനിക്കറിയാവുന്നപോലെ എഴുതി. അണയാറായ ദീപം ആളിക്കത്തും എന്നു പറയുംപോലെ 2022-ല്‍ പത്ത് ഓണപ്പതിപ്പുകളിലാണ് സതീഷ്ബാബു എഴുതിയത്!

ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം പെട്ടെന്നൊരുനാള്‍ സതീഷിന്റെ ഫോണ്‍ വന്നു. ഇപ്പോഴത്തെ മരണംപോലെ അന്ന് ആ വിളി ഒരു ഞെട്ടലായിരുന്നു. എവിടെനിന്ന് നമ്പര്‍ കിട്ടി എന്ന എന്റെ അമ്പരപ്പിന്, അതിനാണോ പ്രയാസം എന്നൊരു ചിരിയില്‍ മറുപടിയൊതുക്കി. ഇടവേളയ്ക്കുശേഷമുള്ള ആ വിളിക്ക് പിന്നെ തുടര്‍ച്ചകളുണ്ടായി. കഞ്ചിക്കോട്ടെ അഹല്യ കാമ്പസില്‍ ശില്പികള്‍ പങ്കെടുത്ത ഒരു ക്യാമ്പിന്റെ സമാപനസമ്മേളനത്തില്‍ മുഖ്യാതിഥിയായി സംബന്ധിച്ചത് സതീഷ്ബാബു പറഞ്ഞിട്ടായിരുന്നു. സതീഷിന്റെ അടുത്ത ബന്ധു ദേവനാണ് ശില്‌പോദ്യാനത്തിന്റെ ചുമതല.

'കമല്‍ഹാസന്‍ അഭിനയിക്കാതെപോയ ഒരു സിനിമ' എന്ന സ്വന്തം പുസ്തകത്തിന്റെ കവര്‍ ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്യാമോ എന്ന് ചോദിച്ചുകൊണ്ട് ഓഗസ്റ്റ് 21-ന് വാട്സാപ്പില്‍ വന്നു. അതാണ് അവസാനത്തെ വരവ്! പത്തിരിപ്പാല അമ്മത്ത് വരുമ്പോള്‍ തീര്‍ച്ചയായും നിന്റെ വീട്ടില്‍ വരും എന്നു ആവര്‍ത്തിക്കാന്‍ ഇനി സതീഷില്ല. സമകാലികരില്‍ കുശുമ്പും കുന്നായ്മയുമില്ലാത്ത നല്ല സുഹൃത്തിനെയാണ് നഷ്ടപ്പെട്ടത്.

ആര്‍ക്കും മനസ്സിലാവുന്ന സുതാര്യമായ കഥകളായിരുന്നു സതീഷിന്റേത്.

Content Highlights: Satheesh Babu Payyannur, T.K Sankaranarayanan, Obituary, Mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented