
കണ്ണൂര്‍: ജീവിതത്തിന്റെ മാത്രമല്ല ജീവിതചുറ്റുപാടുകളുടെയും ഓരോ ഇടവും ഒരു കഥപറയും. സമഗ്രമായ ജീവിതാവബോധമില്ലാത്ത കാലത്തിന്റെ ഉറവിടങ്ങളില്‍ വ്യത്യസ്തമായ കഥകള്‍ ഉണരുകതന്നെ ചെയ്യും -എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പറഞ്ഞു.
മാതൃഭൂമി ബുക്‌സിന്റെ നേതൃത്വത്തില്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ 'കെ.പി.ഉമ്മര്‍' എന്ന കഥയെ കുറിച്ചും കഥാജീവിതത്തെ കുറിച്ചുമുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.പി.ഉമ്മര്‍ എന്ന കഥയില്‍ ചില ദര്‍ശനങ്ങള്‍ ഉണ്ട്. മറഞ്ഞിരിക്കുന്ന ഒരുപാട് വര്‍ത്തമാനയാഥാര്‍ഥ്യങ്ങള്‍ അത്തരം കഥയിലൂടെ പുറത്തുവന്നേക്കാം. ഒരു വ്യക്തിയെ കുറിച്ച്, അയാളുടെ ജീവിതത്തെ കുറിച്ച് കഥ പരാമര്‍ശിക്കുമ്പോള്‍, ചിലപ്പോള്‍ അതുമായി പ്രത്യക്ഷത്തില്‍ ബന്ധമില്ലാത്ത മറ്റു ചില യാഥാര്‍ഥ്യങ്ങളിലേക്ക് എഴുത്തുകാരന്‍ അറിയാതെ കടന്നുചെല്ലും.
മതത്തെ നമ്മള്‍ വിലയിരുത്തുന്നത് പലപ്പോഴും മതമുതലാളിമാരെയും മതവ്യവസായിമാരെയും കണ്ടുകൊണ്ടാണ്. പക്ഷേ, അതല്ല മതം, അതല്ല രാഷ്ട്രീയം. ഇത്തരം മതരാഷ്ട്രീയ ഭിന്നതകള്‍ ആണ് ഓരോയിടത്തും എഴുത്തുകാരനും മറ്റുള്ളവരും എല്ലാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്.
മതത്തിന് വര്‍ഗീയതയില്ല. വര്‍ഗീയത ഉണ്ടെങ്കില്‍ അത് മതവുമല്ല. പക്ഷേ, ഈ യാഥാര്‍ഥ്യം ചിന്തിക്കാന്‍ പോലും നമ്മള്‍ ഭയപ്പെടുന്നു. എല്ലാം ഗൂഗിള്‍ തരുമെങ്കിലം അനുഭൂതി തരാന്‍ ഗൂഗിളിനാവില്ല. എല്ലാ കഥകളും തരുന്നത് അത്തരം അനുഭൂതികളാണ്. കൃത്യമായ ഉത്തരങ്ങളല്ല -അദ്ദേഹം പറഞ്ഞു.
ദീപമോള്‍ മാത്യു മോഡറേറ്ററായി. മാതൃഭൂമി യൂണിറ്റ് മാനേജര്‍ ജഗദീഷ് ജി., സുരേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Content Highlights: writer shihabuddin poythumkadavu about his story kp ummer
Published: 09 Mar 2020, 12:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented