ഭാരതിരാജയുടെ നിഴൽകൾ എന്ന ചിത്രത്തിലൂടെ 1980ലാണ് വൈരമുത്തു തമിഴ് ചലച്ചിത്രമേഖലയിൽ പ്രവേശിച്ചത്.

2025-ലെ ജ്ഞാനപീഠ പുരസ്കാരം തമിഴ് ഗാനരചയിതാവും കവിയും നോവലിസ്റ്റുമായ ആർ. വൈരമുത്തുവിന്. സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. തമിഴിൽനിന്ന് ജ്ഞാനപീഠ പുരസ്കാരം ലഭിക്കുന്ന മൂന്നാമത്തെയാളാണ് വൈരമുത്തു. 1975-ൽ അകിലൻ, 2002-ൽ ജയകാന്തൻ എന്നിവരാണ് ഇതിനുമുൻപ് ജ്ഞാനപീഠപുരസ്കാരം ലഭിച്ച മറ്റു തമിഴ് എഴുത്തുകാർ.
ഭാരതിരാജയുടെ നിഴൽകൾ എന്ന ചിത്രത്തിലൂടെ 1980ലാണ് വൈരമുത്തു തമിഴ് ചലച്ചിത്രമേഖലയിൽ പ്രവേശിച്ചത്. 50-ലേറെ വർഷത്തെ ചലച്ചിത്ര ജീവിതത്തിനിടയിൽ 7,500ൽ അധികം പാട്ടുകളും കവിതകളും അദ്ദേഹം എഴുതി. 7 ദേശീയ അവാർഡുകളും 6 സംസ്ഥാന പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. സമ്പുഷ്ടമായ സാഹിത്യ സംഭാവനകളെ പരിഗണിച്ച് പത്മശ്രീ, പത്മഭൂഷൺ, സാഹിത്യ അക്കാദമി അവാർഡ് എന്നിവയും അദ്ദേഹത്തെ തേടിയെത്തി.
1999-ൽ മികച്ച തമിഴ് നോവലിനുള്ള മികച്ച തമിഴ് നോവലിനുള്ള എസ്. പി. അടിത്തനാർ സാഹിത്യ അവാർഡ് തണ്ണീർ ദേശം എന്ന കൃതിയിലൂടെ അദ്ദേഹത്തെ തേടിയെത്തി. കള്ളികട്ടു ഇതിഹാസത്തിന് മികച്ച സാഹിത്യകൃതിക്കുള്ള സാഹിത്യ അക്കാദമി അവാർഡ് (2003), കവിത, നോവൽ, വരികൾ എന്നിവയിലൂടെ ഇന്ത്യൻ സാഹിത്യത്തിന് നൽകിയ സംഭാവനകൾക്ക് സാധന സമ്മാൻ (2009), മൂൻറാം ഉലക പോർന് മികച്ച തമിഴ് നോവലിനുള്ള ഇലക്കിയ ചിന്തനൈ അവാർഡ് (2013), ഇതേ നോവലിന് 2013-ൽ തമിഴ് സാഹിത്യത്തിലെ മികച്ച നോവലിനുള്ള തൻശ്രീ കെ.ആർ. സോമസുന്ദരം ലിറ്ററേച്ചർ ഫൌണ്ടേഷൻ അവാർഡും അദ്ദേഹത്തിന് ലഭിച്ചു. 2018-ൽ കള്ളികട്ടു ഇത്തിഹാസത്തിന്റെ ഹിന്ദി പതിപ്പായ നകപാനി വാക് ഇതിഹാസക്ക് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് & ഇൻഡസ്ട്രിയുടെ ബുക്ക് ഓഫ് ദി ഇയർ അവാർഡും വൈരമുത്തുവിന് ലഭിച്ചു.
Content Highlights: Vairamuthu awarded the 2025 Jnanpith Award, Recognized for his significant contributions to Tamil poetry and music, Prestigious recognition of his literary career
Published: 14 Mar 2026, 03:23 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented