കൊല്ലം: ഒരു ഭേദവുമില്ലാതെ എല്ലാ മനുഷ്യരെയും ഒരുമിപ്പിക്കാന്‍ കഴിയുമ്പോള്‍ മാത്രമേ ലോകം സുന്ദരമാകുകയുള്ളൂവെന്ന് കവി വി. മധുസൂദനന്‍ നായര്‍. മാതാ അമൃതാനന്ദമയിയില്‍നിന്ന് അമൃതകീര്‍ത്തി പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യര്‍ തമ്മിലുണ്ടാകേണ്ട സ്‌നേഹത്തെപ്പറ്റി പരാമര്‍ശിക്കുമ്പോള്‍ കവി പലവട്ടം വിതുമ്പി.
എന്റെ കണ്ണില്‍ സ്‌നേഹമാണെങ്കില്‍ എനിക്കു ചുറ്റുമുള്ളതെല്ലാം മധുമയമായിരിക്കും. എന്റെ കണ്ണില്‍ കാലുഷ്യമാണെങ്കില്‍ ലോകം എനിക്ക് വിഷമയമായിരിക്കും.
മന്ദമായ കാറ്റിളകുമ്പോള്‍ ഏറ്റവും ചെറിയ തുമ്പയും ഏറ്റവും വലിയ കരിമ്പനയും മുക്കുറ്റിയും വാഴയും മറ്റു സസ്യലതാദികളും എല്ലാം ഒരുമിച്ച് ആടുന്നതും അതിന് പുഴകളും കായലും താളമിടുന്നതും ഞാന്‍ കണ്ടുനിന്നിട്ടുണ്ട്.

സ്‌നേഹത്തിന്റെ സംഗീതത്തില്‍ പ്രപഞ്ചം ലയിക്കുമെങ്കില്‍ നമുക്ക് യുദ്ധങ്ങള്‍ ഉണ്ടാകില്ല. കലാപങ്ങളുണ്ടാകില്ല. അടിപിടികള്‍ ഉണ്ടാകില്ല-അദ്ദേഹം പറഞ്ഞു.
Content Highlights: V. Madhusoodanan Nair bags Amritakeerthy award
Published: 28 Sept 2024, 07:20 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented