കോഴിക്കോട്: എഴുത്തച്ഛന്‍ പുരസ്‌കാരം സാഹിത്യകാരന്‍ യു.എ. ഖാദറിന് നല്‍കേണ്ടതായിരുന്നെന്നും അത് നല്‍കാത്തത് മലയാളിയുടെ വലിയവീഴ്ചകളുടെ പട്ടികയില്‍പ്പെടുന്നെന്നും സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. കെ.ഇ.എന്‍. കുഞ്ഞഹമ്മദ് എഴുതിയ സംവാദങ്ങളുടെ ആല്‍ബം എന്ന പുസ്തകം പ്രകാശനംചെയ്യുകയായിരുന്നു അദ്ദേഹം.

To advertise here,

ഒന്നാമത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം ബഷീറിന് നല്‍കാതിരുന്നതും ഇതേപോലെയുള്ള അനീതിയായിപ്പോയി. അടുത്തവര്‍ഷത്തെ പുരസ്‌കാരത്തിനുമുന്‍പേ ബഷീര്‍ കടന്നുപോയി. അദ്ദേഹം പറഞ്ഞു.

കെ.ഇ.എന്നിന്റെ രചനകളുടെ ആധാരശ്രുതി ചുറ്റുപാടുംനടക്കുന്ന സംഭവങ്ങളെ നീതിയുടെയും മനുഷ്യവിമോചനത്തിന്റെയും പക്ഷത്തുനിന്ന് വിലയിരുത്തുന്നു എന്നതാണെന്നും ബേബി പറഞ്ഞു. 

placeholder
‘കെ.ഇ.എൻ. സംവാദങ്ങളുടെ ആൽബം’ പുസ്തകപ്രകാശന ചടങ്ങിൽ എം.എ. ബേബി സംസാരിക്കുന്നു. യു. ഹേമന്ദ് കുമാർ, കെ.ടി. കുഞ്ഞിക്കണ്ണൻ, പി. മോഹനൻ, എം. സ്വരാജ്, കെ.ഇ.എൻ. കുഞ്ഞഹമ്മദ്, വി.കെ. ജോസഫ്, കെ. മഞ്ജു എന്നിവർ സമീപം.

സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് പുസ്തകം ഏറ്റുവാങ്ങി. കെ.ടി. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷതവഹിച്ചു.

മേയര്‍ എം. ബീനാ ഫിലിപ്പ്, സി.പി.എം. ജില്ലാസെക്രട്ടറി പി. മോഹനന്‍, യു. ഹേമന്ത് കുമാര്‍, കെ.എസ്. രഞ്ജിത്ത്, വി.കെ. ജോസഫ്, കെ. മഞ്ജു, എ. രാജന്‍, ഗോപി നാരായണന്‍ എന്നിവര്‍ സംസാരിച്ചു.