കഴിഞ്ഞ മുപ്പത്തഞ്ചു വർഷമായി താൻ നേരിട്ട ഓരോ ആക്രമണങ്ങളും ലൈംഗികക്കച്ചടവത്തിനെതിരേ പ്രവർത്തിച്ചതുകൊണ്ടു മാത്രമാണെന്ന് ഡോ. സുനിത കൃഷ്ണൻ. പതിനേഴ് തവണ ആക്രമണത്തിനിരയായെന്നും ഓരോ ആക്രമണവും തെളിയിക്കുന്നത് താൻ ശരിയായ പാതയിലാണ് സഞ്ചരിക്കുന്നതെന്നാണെന്നും സുനിത പറഞ്ഞു. എം.പി. വീരേന്ദ്രകുമാർ നാഷണൽ തോട്ട് ലീഡർഷിപ്പ് അവാർഡ് സ്വീകരിക്കാനെത്തിയപ്പോൾ മാതൃഭൂമി ഇനീഷ്യേറ്റീവായ ‘നരേറ്റീവി’ന് നൽകിയ അഭിമുഖത്തിലാണ് സുനിത കൃഷ്ണൻ തന്റെ അനുഭവവും അഭിപ്രായങ്ങളും തുറന്നു പറഞ്ഞത്.

To advertise here,

മുപ്പത്തഞ്ചുവർഷം കൊണ്ട് 32,000 പെൺകുട്ടികളെ രക്ഷിക്കാൻ കഴിഞ്ഞെങ്കിലും രക്ഷപ്പെടുത്തിക്കൊണ്ടുവരുന്ന പെൺകുട്ടികളെ പുനരധിവസിപ്പിക്കാനായി പടുത്തുയർത്തിയ പ്രജ്ജ്വല എന്ന സ്ഥാപനം എന്ന് ഇല്ലാതാവുന്നോ അന്നുമാത്രമേ ഇന്ത്യയ്ക്ക് അഭിമാനത്തോടെ തലയുയർത്തി നിൽക്കാൻ കഴിയുകയുള്ളൂവെന്ന് അവർ അഭിപ്രായപ്പട്ടു.

പതിനഞ്ചാം വയസ്സിൽ താൻ നേരിട്ട ഒരു ലൈംഗികാതിക്രമത്തിന്റെ പേരിൽ ഇന്നും തന്നെ അഭിസംബോധന ചെയ്യുന്നതിൽ എതിർപ്പുണ്ടെന്നും മറക്കാൻ ശ്രമിക്കുന്ന ട്രോമകളെ ഓരോ നിമിഷവും തിരികെ തരുന്നതാണ് ഇത്തരം പ്രവൃത്തികളെന്നും അവർ പറഞ്ഞു. ഒരാളുടെ ജീവിതത്തിൽ സംഭവിക്കുന്ന അനുഭവമല്ല അയാളുടെ ഐഡന്റിറ്റിയെന്നും സുനിത കൃഷ്ണൻ പറഞ്ഞു.

കഴിഞ്ഞ മുപ്പത്തഞ്ചുവർഷക്കാലം താൻ കണ്ട ജീവിത യാഥാർഥ്യങ്ങളെക്കുറിച്ചും ലൈംഗികക്കച്ചവടത്തിനായി വിൽക്കപ്പെട്ട പെൺകുട്ടികളുടെ ശാരീരിക മാനസികാവസ്ഥകളെക്കുറിച്ചും ലൈംഗികക്കച്ചവടത്തിനായി ഉപയോഗിക്കപ്പെട്ട മൂന്നു വയസ്സുകാരി മുതലുള്ള പെൺകുട്ടികളെക്കുറിച്ചും സുനിത വിശദമാക്കുന്ന അഭിമുഖം കാണാൻ ക്ലിക്ക് ചെയ്യുക.