കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നിനായിരുന്നു അവാർഡ് പ്രഖ്യാപനം നടക്കേണ്ടിയിരുന്നത്. പ്രഖ്യാപനം മാറ്റിവെച്ചതിന്റെ കാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ല.

To advertise here,

സാഹിത്യ പുരസ്‌കാര നിർണയവുമായി ബന്ധപ്പെട്ട് അക്കാദമി സെക്രട്ടറി ഉൾപ്പെടെയുള്ളവർ വ്യാഴാഴ്ച രാവിലെ അന്തിമയോഗങ്ങൾ നടത്തിയിരുന്നു. ശേഷം ഉച്ചക്ക് അവാർഡ് പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നത്.

പിന്നീട് എന്താണ് പ്രഖ്യാപനം മാറ്റിവെക്കാനിടയായതെന്ന് സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.