ഹിന്ദി ഭാഷയുടെയും സാഹിത്യത്തിന്റെയും പ്രചാരണത്തിനും ഗവേഷണത്തിനുമായി പ്രവർത്തിക്കുന്ന 'തഥാഗത ട്രസ്റ്റി'ൻെറ 2026-ലെ 'രാം ദരശ് മിശ്ര സ്മൃതി തഥാഗത' സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു. ഹിന്ദി സാഹിത്യ രംഗത്തെ എഴുത്തുകാരൻ പ്രൊഫ. എ. അരവിന്ദാക്ഷൻ രചിച്ച 'ധഡ്കനോം കേ ഭീതർ തക് ജാകർ' എന്ന കൃതിക്കാണ് പുരസ്‌കാരം.
സാഹിത്യരംഗത്ത് നൽകിയ സമഗ്രവും ഗൗരവമുള്ള സംഭാവനകളെ മാനിച്ചുകൊണ്ടാണ് ഈ ബഹുമതി നൽകുന്നത്. ഡോ. എൻ.പി. സിങ് (മുൻ ഐഎഎസ്.)ആണ് സംയോജകൻ. ഒരു ലക്ഷത്തിയൊന്ന് രൂപ (1,00,001), പ്രശസ്തിപത്രം, സ്മാരകഫലകം എന്നിവയും ഉൾപ്പെടുന്നതാണ് പുരസ്‌കാരം.
സാമൂഹികസാംസ്‌കാരിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ഇന്ത്യൻ ഭാഷകളിലെ സാഹിത്യ സൃഷ്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു സാംസ്‌കാരികസാഹിത്യ സ്ഥാപനമായ തഥാഗത ട്രസ്റ്റ്, രാജ്യത്തെ ശ്രദ്ധേയരായ സാഹിത്യകാരന്മാരെ ആദരിക്കുന്നതിൽ നിരന്തരമായി പ്രവർത്തിച്ചുവരികയാണ്.
Content Highlights: Prof. A. Aravindakshan awarded the Ram Darash Mishra Smriti Tathagata Sahitya Puraskar
Published: 23 Jan 2026, 12:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented