തിരുവനന്തപുരം: രണ്ടാമത് പ്രിയദർശിനി സാഹിത്യ പുരസ്കാരത്തിന് പ്രമുഖ നിരൂപക പത്മശ്രീ പ്രൊഫ. എം. ലീലാവതി അർഹയായതായി പ്രിയദർശിനി പബ്ലിക്കേഷൻസ് ചെയർമാൻ കെ. സുധാകരൻ എം.പി. അറിയിച്ചു. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
മലയാളസാഹിത്യത്തിലെ ശ്രേഷ്ഠനാമങ്ങളിലൊന്നാണ് എം. ലീലാവതിയെന്ന് സുധാകരൻ പറഞ്ഞു. സാഹിത്യനിരൂപണത്തിനു പുറമേ, വിവർത്തനം സാഹിത്യചരിത്രം, ആത്മകഥ, ജീവചരിത്രം തുടങ്ങിയ മേഖലകളിലും അവർ നിസ്തുലമായ സംഭാവനകൾ നൽകിയിട്ടുണ്ട്.
കോളേജ് അധ്യാപികയെന്ന നിലയിൽ എത്രയോ തലമുറകൾക്കു ലീലാവതി ടീച്ചർ ഭാഷയുടെയും സാഹിത്യത്തിന്റെയും അമൃതമധുരവും വെളിച്ചവും പകർന്നു. മലയാളസാഹിത്യത്തിനു നൽകിയിട്ടുള്ള സർവാദരണീയസംഭാവനകൾ മുൻനിർത്തിയാണ് പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ രണ്ടാമതു പ്രിയദർശിനി സാഹിത്യപുരസ്‌കാരം എം. ലീലാവതിക്കു നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻ സാഹിത്യ അക്കാദമി ചെയർമാൻ ശ്രീ പെരുമ്പടവം ശ്രീധരൻ ചെയർമാനും സാഹിത്യനിരൂപകൻ ഡോ. പി.കെ. രാജശേഖരൻ, എഴുത്തുകാരി ശ്രീമതി കെ.എ. ബീന, പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാൻ അഡ്വ. പഴകുളം മധു എന്നിവർ അംഗങ്ങളുമായുള്ള പുരസ്കാരനിർണ്ണയ സമിതിയാണ് പുരസ്കാരജേതാവിനെ തിരഞ്ഞെടുത്തത്.
Content Highlights: Priyadarshini Literary Award For M Leelavathi
Published: 09 Jan 2025, 10:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented