രണ്ട് രാഷ്ട്രങ്ങളുടെ ദേശീയഗാനരചയിതാവ്, വിദ്യാഭ്യാസവിചക്ഷണൻ, കഥാകൃത്ത്, കവി, ചിത്രകാരൻ, തത്ത്വചിന്തകൻ, സാമൂഹികപരിഷ്കർത്താവ് തുടങ്ങി വിവിധ മേഖലകളിൽ നിറഞ്ഞുനിന്ന ടാഗോർ 1861 മേയ് ഏഴിന് കൊൽക്കത്തയിലെ ജൊരസാങ്കോയിലാണ് ജനിച്ചത്

ടാഗോർ പതിന്നാലാംവയസ്സിൽ ഔപചാരികവിദ്യാഭ്യാസം അവസാനിപ്പിച്ചിരുന്നു. പക്ഷേ, മകന്റെയുള്ളിലെ പ്രതിഭയെ തിരിച്ചറിഞ്ഞ പിതാവ് ദേബേന്ദ്രനാഥ ടാഗോർ, വീട്ടിൽത്തന്നെ മകന് മികച്ച പഠനസൗകര്യങ്ങളൊരുക്കി. യാത്രകളിലും മറ്റും മകനെ കൂടെക്കൂട്ടി രബീന്ദ്രനാഥിന് വഴികാട്ടിയതും വിശ്വമഹാകവിയെന്ന പദവിയിലേക്ക് വളർത്തിയതും പിതാവ് തന്നെയാണ്. പതിനാറാംവയസ്സിൽ 'ഭാനുസിംഹൻ' എന്ന തൂലികാനാമത്തിൽ ടാഗോർ തന്റെ രചനകൾ ലോകത്തിനു സമർപ്പിച്ചു. 1877-ഓടെ ചെറുകഥകളും നാടകങ്ങളും രചിച്ചുതുടങ്ങി. ഷേക്‌സ്പിയറിന്റെ 'മാക്ബത്ത്' ബംഗാളിയിലേക്ക് മൊഴിമാറ്റംചെയ്തതിലൂടെ തന്റെ ഭാഷാപാടവം അദ്ദേഹം ലോകത്തെ ബോധ്യപ്പെടുത്തി. സാധാരണക്കാരുടെ ജീവിതം നേരിട്ട് നിരീക്ഷിച്ചറിഞ്ഞ് 'ഗൽപ്പഗുച്ഛ' എന്ന മനോഹരമായ പുസ്തകം രചിച്ചു.
വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് 1901 ഡിസംബറിൽ അദ്ദേഹം ശാന്തിനികേതൻ സ്ഥാപിച്ചു. ഈ സ്ഥാപനം പിന്നീട് 1921-ൽ വിശ്വഭാരതി സർവകലാശാലയായി മാറി. 1910-ൽ പ്രസിദ്ധീകരിച്ച, തന്റെ മാസ്റ്റർപീസായ 'ഗീതാഞ്ജലി' അദ്ദേഹംതന്നെ ഇംഗ്ലീഷിലേക്ക് വിവർത്തനംചെയ്തതോടെയാണ് ടാഗോറിന്റെ കീർത്തി ലോകമെങ്ങുമെത്തിയത്. ഈ കാവ്യസമാഹാരത്തിന് 1913-ൽ സാഹിത്യത്തിനുള്ള നൊബേൽസമ്മാനം ലഭിച്ചു. ഏഷ്യയിൽനിന്ന് ഈ പുരസ്‌കാരം നേടുന്ന ആദ്യവ്യക്തിയായി ടാഗോർ മാറി. ജ്ഞാനപീഠജേതാവ് ജി. ശങ്കരക്കുറുപ്പാണ് ഇത് മനോഹരമായി മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയത്.
ദേശീയചരിത്രത്തിലും ടാഗോർ വലിയ അടയാളപ്പെടുത്തലുകൾ നടത്തി. 1911 ഡിസംബർ 27-ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൊൽക്കത്ത സമ്മേളനത്തിലാണ് 'ജനഗണമന' ആദ്യമായി ആലപിക്കുന്നത്. 1912-ൽ ഇത് 'തത്ത്വബോധിനി' പത്രികയിലൂടെ ജനങ്ങളിലേക്കെത്തി. 1915-ൽ ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തിന് 'നൈറ്റ്ഹുഡ്' പദവി നൽകി ആദരിച്ചുവെങ്കിലും, 1919-ലെ ജലിയാംവാലാ ബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് അദ്ദേഹം ആ ബഹുമതി വേണ്ടെന്നുവെച്ചു. ഇതേ കാലയളവിലാണ് അദ്ദേഹം ഗാന്ധിജിയെ ആദ്യമായി കാണുന്നതും 'മഹാത്മാ' എന്നു വിളിക്കുന്നതും. പകരം ഗാന്ധിജി അദ്ദേഹത്തെ 'ഗുരുദേവ്' എന്ന് അഭിസംബോധനചെയ്തു.
Content Highlights: Rabindranath Tagore's multifaceted contributions as a poet, philosopher, and social reformer., The establishment of Shantiniketan and its evolution into Visva-Bharati University., His historic Nobel Prize win in 1913 for Gitanjali., Significant historical milestones including the composition of the Indian National Anthem., His act of renouncing the Knighthood following the Jallianwala Bagh massacre.
Published: 07 May 2026, 11:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented