കാഞ്ഞങ്ങാട്: മഹാകവി പി സ്മാരക സ്മാരകട്രസ്റ്റ് പി കവിതാപുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു. കവിത പുരസ്‌കാരത്തിനു പുറമെ ഇത്തവണ പി കവിതകളെകുറിച്ചുള്ള പഠനത്തിനും പ്രത്യേക പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുണ്ട്. ഇരുപതിനായിരം രൂപയും പ്രശസ്തിഫലകവും അടങ്ങിയതാണ് കവിതാ പുരസ്‌കാരം. പഠന പുരസ്‌കാരമായി പതിനായിരം രൂപയും പ്രശസ്തി ഫലകവും സമ്മാനിക്കും. 2023 മുതൽ 2025 വരെ പ്രസിദ്ധീകരിച്ച കൃതികളാണ് പരിഗണിക്കുക.

To advertise here,

 

പുരസസ്‌കാരത്തിന് പരിഗണിക്കപ്പെടാനുള്ള പുസ്തകത്തിന്റെ മൂന്ന് പ്രതികൾ വി. രവീന്ദ്രൻ നായർ, സെക്രട്ടറി, മഹാകവി പി സ്മാരക ട്രസ്റ്റ്, വെള്ളിക്കോത്ത്, പോസ്റ്റ് അജാനൂർ, (വഴി)ആനന്ദാശ്രമം, കാസർകോട് ജില്ല പിൻ: 671531 എന്ന വിലാസത്തിൽ ഏപ്രിൽ 20-നു മുൻപ് താപലിൽ ലഭിക്കേണ്ടതാണ്.