പി. കെ. പാറക്കടവിന്റ മിന്നൽക്കഥകളുടെ സമാഹാരമായ 'കടലിന്റെ ദാഹം ' എന്ന പുസ്തകത്തിന്റെ അറബി വിവർത്തനം പുറത്തിറങ്ങി. കുവൈത്തിലെ ദാറുൽ ഹികായ എന്ന പ്രസാധകരാണ് 'ബഹറുൽ അത്വീശ് ' എന്ന പേരിൽ ഈ കഥാസമാഹാരം പ്രസിദ്ധീകരിച്ചത്. മുഹമ്മദ് റാഫിഹ് ആണ് അറബിയിലേക്ക് മൊഴിമാറ്റം നടത്തിയത്. ഇതിന് മുമ്പ് പി. കെ പാറക്കടവിന്റ കഥാ സമാഹാരങ്ങൾ ഇംഗ്ലീഷിലും ബംഗാളിയിലും തമിഴ്ലും ഉറുദുവിലും തെലുഗിലും വിവർത്തനം ചെയ്തു വന്നിട്ടുണ്ട്.
തമിഴിലെ പ്രശസ്ത എഴുത്തുകാരൻ ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത തോപ്പിൽ മുഹമ്മദ് മീരാനാണ് 'മീസാൻ കല്ലുകളുടെ കാവൽ ' തമിഴിലേക്ക് മൊഴി മാറ്റിയത്.
ബംഗാളിലെ പ്രശസ്ത എഴുത്തുകാരി തൃഷ്ണ ബാസക് ആണ് പി കെ പാറക്കടവിന്റ തിരഞ്ഞെടുത്ത കഥകൾ ബംഗാളിയിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചത്.
Content Highlights: Discover `Bahrul Atweesh`, the Arabic translation of PK Parakkadavu`s captivating short stories.
Published: 01 Jan 2026, 11:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented