ജീവസ്സുറ്റ നിരവധി കഥാപാത്രങ്ങളുടെ വ്യത്യസ്തമായ ആവിഷ്‌കാരത്തിലൂടെ മലയാള സാഹിത്യത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച മഹാനായ വിപ്ലവകാരിയും മനുഷ്യസ്‌നേഹിയുമായ പി. കേശവദേവിന്റെ പേരിൽ കഴിഞ്ഞ 21 വർഷമായി നൽകിവരുന്ന പി. കേശവദേവ് സാഹിത്യ-ഡയാബ്‌സ്‌ക്രീൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.
പ്രശസ്ത നോവലിസ്റ്റും കഥാകാരനും പത്രപ്രവർത്തകനുമായ സുഭാഷ് ചന്ദ്രനാണ് സാഹിത്യത്തിനുള്ള പുരസ്‌കാരം. 50,000 രൂപയും ആർട്ടിസ്റ്റ് ബി.ഡി. ദത്തൻ രൂപകൽപന ചെയ്ത ശില്പവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പി. കേശവദേവ് സാഹിത്യ അവാർഡ്.
സമൂഹത്തിൽ ഫലവത്തായ ആരോഗ്യ വിദ്യാഭ്യാസം പകർന്നുനൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായുള്ള 2026-ലെ പി. കേശവദേവ് ഡയാബസ്‌ക്രീൻ കേരള പുരസ്‌കാരത്തിന് ഡോ. തങ്കം സുബ്രഹ്‌മണ്യൻ അർഹയായി. സ്വന്തം ജീവൻ പണയം വെച്ചും മറ്റുള്ളവരെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ ഡോ. തങ്കത്തിന്റെ ഈ നിസ്വാർത്ഥ സേവനമനസ്സിനെയാണ് പി. കേശവദേവ് ട്രസ്റ്റ് പുരസ്‌കാരത്തിലൂടെ ആദരിക്കുന്നത്. 50,000 രൂപയും ആർട്ടിസ്റ്റ് ബി.ഡി. ദത്തൻ രൂപകൽപന ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പി. കേശവദേവ് ഡയാബ്‌സ്‌ക്രീൻ കേരള പുരസ്‌കാരം.
ജൂൺ 17-ാം തീയതി വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം ഹിൽട്ടൺ ഗാർഡൻ ഇൻ ഹാളിൽ നടക്കുന്ന പി. കേശവദേവ് പുരസ്‌കാര സമ്മേളനത്തിൽ വച്ച് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ പുരസ്‌കാരങ്ങൾ സമ്മാനിക്കുമെന്ന് പി. കേശവദേവ് ട്രസ്റ്റ് ചെയർപേഴ്‌സൺ സീതാലക്ഷ്മി ദേവ്, പി.കേശവദേവ് ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ഡോ. ജ്യോതിദേവ് കേശവദേവ്, സാഹിത്യ പുരസ്‌കാരമ്മിറ്റി ചെയർപേഴ്‌സൺ ഡോ. ജോർജ് ഓണക്കൂർ, എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Content Highlights: Subhash Chandran awarded the P. Kesavadev Literary Award., Dr. Thankam Subramanian selected for the 2026 P. Kesavadev Diabscreen Kerala Award., Awards include a cash prize of 50,000 INR and a commemorative sculpture., Award ceremony scheduled for June 17 in Thiruvananthapuram., Recognizes excellence in literature and selfless healthcare service.
Published: 13 Jun 2026, 02:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented