
തൃശ്ശൂര്‍: പി. ഭാസ്‌കരന്‍ ഫൗണ്ടേഷന്റെ പി. ഭാസ്‌കരന്‍ പുരസ്‌കാരം തിരക്കഥാകൃത്ത് ജോണ്‍പോളിന് മരണാനന്തരബഹുമതിയായി സമ്മാനിക്കും. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും കുട്ടി കൊടുങ്ങല്ലൂര്‍ രൂപകല്പനചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
മാര്‍ച്ച് അഞ്ചിന് വൈകീട്ട് ആറിന് കൊടുങ്ങല്ലൂര്‍ പോലീസ് മൈതാനിയില്‍ നടക്കുന്ന ഭാസ്‌കരസന്ധ്യയില്‍ പുരസ്‌കാരം സമ്മാനിക്കും.
ശ്രീകുമാരന്‍ തമ്പിയില്‍നിന്ന് ജോണ്‍പോളിന്റെ ഭാര്യ അയിഷ എലിസബത്ത് ജോണ്‍ പുരസ്‌കാരം ഏറ്റുവാങ്ങും. ഭാസ്‌കരസന്ധ്യ മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും.
ആലങ്കോട് ലീലാകൃഷ്ണന്‍ അനുസ്മരണപ്രഭാഷണം നടത്തും. പത്രസമ്മേളനത്തില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സി.സി. വിപിന്‍ ചന്ദ്രന്‍, സെക്രട്ടറി സി.എസ്. തിലകന്‍, ബക്കര്‍ മേത്തല എന്നിവര്‍ പങ്കെടുത്തു.
Content Highlights: P. Bhaskaran Award, John Paul, Thrissur
Published: 24 Feb 2023, 07:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented