
സുല്‍ത്താന്‍ബത്തേരി: വീട്ടിലെ ഏകാന്തതയില്‍ താന്‍ ബുദ്ധദര്‍ശനത്തിന്റെ വെളിച്ചത്തിലാണ് അഭയം തേടുന്നതെന്ന് എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനും ഡോക്യുമെന്ററി സംവിധായകനുമായ ഒ.കെ. ജോണി.
''ലോകമാകെ പടര്‍ന്നുപിടിച്ച മഹാമാരിക്കുമുന്നില്‍ മനുഷ്യവംശം ഒന്നാകെ പ്രതിരോധമില്ലാതെ നിസ്സഹായരായിരിക്കുന്നു. നമുക്കറിയാവുന്ന ചരിത്രത്തിലെ ആദ്യത്തെ സംഭവവികാസമാണിത്. മനുഷ്യരാശിയുടെ അതിജീവനത്തിനായി ശാസ്ത്രലോകവും ഭരണകൂടവും നിര്‍ദേശിക്കുന്ന അവസാനത്തെ പോംവഴികള്‍പോലും അനുസരിക്കാന്‍ നമ്മള്‍ കൂട്ടാക്കുന്നില്ല. ആര്‍ത്തികള്‍ക്കും അഹങ്കാരത്തിനും സങ്കുചിതമായ സ്വാര്‍ഥതകള്‍ക്കും മാത്രമല്ല അവരവരുടെ അന്ധവിശ്വാസങ്ങള്‍ക്കും അവധികൊടുത്ത് പൗരബോധം പുലര്‍ത്തേണ്ട അടിയന്തര സന്ദര്‍ഭമാണിത്.
വളരെ വൈകിപ്പോയെങ്കിലും മനുഷ്യന്റെ നിസ്സാരതയെക്കുറിച്ചും ആര്‍ത്തികളുടെയും അഹങ്കാരത്തിന്റെയും അര്‍ഥശൂന്യതയെക്കുറിച്ചും ആലോചിക്കാനുള്ള സന്ദര്‍ഭംകൂടിയാണിത്. ലോകം വെട്ടിപ്പിടിക്കാനെന്നമട്ടില്‍ ആര്‍ത്തിയോടെ പരക്കംപായുന്നവരോടൊപ്പം ഒരുകാലത്തും ഞാന്‍ ഓടിയിട്ടില്ല.
അതിനാല്‍, ലോകത്തിന്റെ ബഹളങ്ങളില്‍നിന്ന് വീടിന്റെ ഏകാന്തതയിലേക്കുള്ള ഈ പിന്‍വാങ്ങല്‍ എനിക്കൊരു ശിക്ഷയായിത്തോന്നിയിട്ടുമില്ല. എന്റെ ദര്‍ശനത്തില്‍ മുഴുകാനുള്ള അവസരമാണിത്.
കഴിഞ്ഞ പത്തുവര്‍ഷമായി ബുദ്ധദര്‍ശനത്തെക്കുറിച്ചും ഇന്ത്യയിലെ ബൗദ്ധകേന്ദ്രങ്ങളെക്കുറിച്ചുമുള്ള ഗവേഷണയാത്രകളിലായിരുന്നു ഞാന്‍. ആ ഗവേഷണ-പഠന ഫലങ്ങളെ ആസ്പദമാക്കിയുള്ള രണ്ട് പുസ്തകങ്ങളുടെ രചനയിലാണിപ്പോള്‍. എന്നെ സംബന്ധിച്ചിടത്തോളം, ഞാനിപ്പോള്‍ ചെയ്‌യുന്നത് നേരംപോക്കാനുള്ള ഒരു എഴുത്തുജോലിയല്ല. എന്റെ ജീവിതദര്‍ശനത്തെ പ്രായോഗികമാക്കുന്ന ഒരു സര്‍ഗാത്മകപ്രവര്‍ത്തനമാണ്.
ലോകത്തിന്റെ ആര്‍ത്തികളോടല്ല, ബുദ്ധന്റെ നിരാസക്തിയോടാണ് എന്റെ പ്രേമം. ഇന്നത്തെ സാഹചര്യത്തില്‍ കുറെപ്പേരെങ്കിലും ആ ദര്‍ശനം തിരിച്ചറിയുമെന്നാണ് ഞാന്‍ കരുതുന്നതും ആഗ്രഹിക്കുന്നതും. എല്ലാം ഉപേക്ഷിച്ച് വീടുവിട്ടുപോയ ബുദ്ധന്‍ ഇന്നാവശ്യപ്പെടുന്നത് എല്ലാംവിട്ട് വീടിന്റെ ഏകാന്തതയിലേക്ക് മടങ്ങൂ എന്നാണ്''-ജോണി പറയുന്നു.
കൊറോണവ്യാപനം ഭയന്ന് രാജ്യമെങ്ങും വീട്ടിലിരിക്കുകയാണ്. തന്നെയും കുടുംബത്തെയും സമൂഹത്തെയും കരുതാന്‍ എല്ലാവരും തിരക്കുകളെല്ലാം മാറ്റിവെച്ച് തന്റെ ചുറ്റുമൊതുങ്ങുന്നു. പോസിറ്റീവായി ചിന്തിക്കുന്നു, പ്രവര്‍ത്തിക്കുന്നു. അവരുെട വിശേഷങ്ങളിലേക്ക്. സമൂഹത്തോട് അവര്‍ക്ക് പറയാനുള്ളത്...
Content Highlights: OKJohny Book Writing Budha History
Published: 29 Mar 2020, 02:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented