
തിരുവനന്തപുരം: ഒന്നും മാറ്റിനിര്‍ത്താതെ, കൈവഴിയായി എത്തുന്ന വൈവിധ്യത്തെ സ്വീകരിക്കുന്ന, മഹത്തായ സഹിഷ്ണുത പുലര്‍ത്തുന്ന മലയാളത്തില്‍ എഴുതാന്‍ കഴിഞ്ഞതും സമ്മാനിതനായതിലും ചാരിതാര്‍ഥ്യമുണ്ടെന്ന് എന്‍.എസ്.മാധവന്‍. എഴുത്തച്ഛന്‍ പുരസ്‌കാരം സ്വീകരിച്ച് നന്ദി പറയുകയായിരുന്നു അദ്ദേഹം.
'കടല്‍ നൂറുകണക്കിന് പുഴകളില്‍ നിന്ന് വെള്ളം സ്വീകരിക്കുന്നു, അതിന്റെ സഹിഷ്ണുതയാണ് അതിന്റെ മഹത്വം' എന്ന് ചൈനീസ് കവി പതിനെട്ടാംനൂറ്റാണ്ടില്‍ എഴുതിയത് നമ്മുടെ ഭാഷയ്ക്കും ബാധകമാണ്. പൗരാണിക കാലം മുതല്‍ തമിഴില്‍ സ്ത്രീ സാഹിത്യം ഉണ്ടായിരുന്നെങ്കിലും മലയാളത്തില്‍ അതെത്താന്‍ ഇരുപതാം നൂറ്റാണ്ടുവരെ കാത്തിരിക്കേണ്ടിവന്നു. ഇന്ന് അതിശക്തരായ എഴുത്തുകാരികളുടെ സാന്നിധ്യത്താല്‍ മലയാള സാഹിത്യം ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്നു.- എന്‍.എസ് മാധവന്‍ പറഞ്ഞു.
'എഴുത്തച്ഛനെ ഭാഷയുടെ പിതാവ് എന്നതിനൊപ്പം കീഴാള കവിയായിട്ടുകൂടി കാണാന്‍ ചുരുങ്ങിയത് മൂന്നുകാരണങ്ങളുണ്ട്. ഒന്നാമതായി, മതഗ്രന്ഥങ്ങളും സാഹിത്യവും സംസ്‌കൃതത്തിലായിരിക്കണമെന്ന് ശാഠ്യമുള്ള കാലത്താണ് ജനങ്ങളുടെ ഭാഷയായ മലയാളത്തില്‍ രാമായണവും മഹാഭാരതവും എഴുതാന്‍ ധൈര്യപ്പെട്ടത്. പുണ്യഗ്രന്ഥങ്ങള്‍ തങ്ങളുടെ കുത്തകയായി കരുതിയിരുന്നവര്‍ക്ക് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട്, അരികുപറ്റി കിടക്കുന്നവര്‍ക്കും അവ എഴുത്തച്ഛന്‍ പ്രാപ്യമാക്കി. ഭാഷയില്‍ അദ്ദേഹം ജനാധിപത്യം കൊണ്ടുവന്നു. രണ്ടാമതായി, അന്നത്തെ കര്‍ക്കശമായ ജാതിവ്യവസ്ഥയെ അദ്ദേഹം മലയാളത്തില്‍ എഴുതുന്നതിലൂടെ അട്ടിമറിച്ചു. ബ്രാഹ്‌മണ്യത്തിന്റെയും പൗരോഹിത്യത്തിന്റെയും ഇടനിലയില്ലാതെ, എഴുത്തച്ഛന്റെ രചനകളിലൂടെ, സാധാരണക്കാര്‍ക്ക് ദൈവത്തെ നേരിട്ട് മാതൃഭാഷയിലൂടെ സമീപിക്കാം എന്നാക്കി. മൂന്നാമത്തെ കാര്യമായി മലയാളത്തെ സാഹിത്യഭാഷയായി ഉയര്‍ത്തുന്നതിലൂടെ സാംസ്‌കാരികമായി അദൃശ്യരായി തുടര്‍ന്നിരുന്ന മധ്യവര്‍ഗക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും സ്വത്വം ലഭിച്ചു'- പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് എന്‍.എസ് മാധവന്‍ നടത്തിയ മറുപടി ഭാഷണത്തില്‍ പറഞ്ഞു.
Content Highlights: ns madhavan receives ezhuthachan award
Published: 16 Jan 2025, 10:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented