
നിലമ്പൂര്‍ ആയിഷ വിദ്യാര്‍ഥികളോട് സംവദിക്കുന്നു (ഫോട്ടോ: കെ.വി സതീഷ്കുമാര്‍)
കനല്താണ്ടിയ നാടകവഴികളിലൂടെ 'ആയിഷാത്ത' പിന്നോട്ടുനടന്നപ്പോള്‍, കേട്ടിരുന്ന കുട്ടികളുടെ മുഖത്ത് ആവേശത്തിന്റെ തിരയിളക്കം. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിനുമുന്നോടിയായി നാടക-സിനിമാ അഭിനേത്രി നിലമ്പൂര്‍ ആയിഷയെ ആദരിക്കാനും അവരുടെ അനുഭവങ്ങള്‍ കേള്‍ക്കാനുമെത്തിയതായിരുന്നു ആ കൗമാരക്കൂട്ടം. നിലമ്പൂരിലെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ കുട്ടികള്‍ അവരുടെ സ്‌നേഹാദരം ഉപഹാരമായി ആയിഷാത്തയ്ക്ക് കൈമാറി. മാതൃഭൂമി അക്ഷരോത്സവത്തിന്റെ വരവറിയിക്കുന്ന ഉപഹാരം മാതൃഭൂമി ബുക്‌സ് സീനിയര്‍ മാനേജര്‍ കെ. നൗഷാദ് നിലമ്പൂര്‍ ആയിഷയ്ക്ക് സമര്‍പ്പിച്ചു.
കുട്ടികളുടെ ചോദ്യങ്ങള്‍ക്കെല്ലാം സ്വാനുഭവത്തില്‍ ചാലിച്ച മറുപടികളാണ് ആയിഷാത്ത നല്‍കിയത്. പലപ്പോഴും വേദിയിലെന്നപോലെ ആ മുഖം വികാരങ്ങളുടെ കടലായി മാറി. ഓര്‍മ്മകളുടെ കടലിരമ്പംപോലെ വാക്കുകള്‍. 'ജ്ജ് നല്ലൊരു മന്‌സനാകാന്‍ നോക്ക്' എന്ന ആദ്യ നാടകത്തിലേക്ക് വരാനുണ്ടായ സാഹചര്യം അവര്‍ വിദ്യാര്‍ഥികളുമായി പങ്കുവെച്ചു. നിലമ്പൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ഥികളായ എം. ലെഹ്‌സ, പി.എസ്. അഞ്ജന, സി. സ്‌നേഹ, കെ. അനുശ്രീ, പി.കെ. ഹരിത, എം. തമന്ന എന്നിവരാണ് ആയിഷാത്തയെ കാണാനും വിശേഷങ്ങളറിയാനും വീട്ടിലെത്തിയത്.
മാതൃഭൂമി മലപ്പുറം സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ബിജു സി.പി., സീനിയര്‍ റീജണല്‍ മാനേജര്‍ സി. സുരേഷ് കുമാര്‍, മാതൃഭൂമി ബുക്‌സ് സീനിയര്‍ മാനേജര്‍ (സെയില്‍സ്) എം. സിദ്ധാര്‍ഥന്‍, ഇവന്റ്‌സ് ഓഫീസര്‍ കെ.കെ. ഷനിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
Published: 02 Nov 2025, 10:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented