കോഴിക്കോട്: എന്‍.പി. ഹാഫിസ് മുഹമ്മദ് രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'എം.ടി.-എന്‍.പി.: ഇരുകരകള്‍ക്ക് ഒരാകാശം' എന്ന പുസ്തകം സുഭാഷ് ചന്ദ്രന്‍, അശ്വതി വി. നായര്‍ക്ക് നല്‍കി പ്രകാശനംചെയ്തു.

To advertise here,

ഉറ്റസുഹൃത്തുക്കളായിരുന്ന എന്‍.പി. മുഹമ്മദിനെയും എം.ടി. വാസുദേവന്‍നായരെയും കുറിച്ച് എന്‍.പി. മുഹമ്മദിന്റെ മകനും എഴുത്തുകാരനുമായ എന്‍.പി. ഹാഫിസ് മുഹമ്മദ് എഴുതിയ പുസ്തകം എം.ടി.യുടെ മകള്‍ അശ്വതി ഏറ്റുവാങ്ങിയപ്പോള്‍ ആ പഴയസൗഹൃദത്തിന്റെ ഊഷ്മളത പുതിയകാലത്തേക്കും പടര്‍ന്നു.

മാതൃഭൂമി ബുക്‌സില്‍ നടന്ന ചടങ്ങില്‍ മാതൃഭൂമി ബുക്സ് സീനിയര്‍ മാനേജര്‍ കെ. നൗഷാദ്, കോപ്പി എഡിറ്റര്‍ എന്‍.എസ്. അനസ് എന്നിവര്‍ സംസാരിച്ചു. എന്‍.പി. ഹാഫിസ് മുഹമ്മദ് മറുപടിപ്രസംഗം നടത്തി.