കോഴിക്കോട്: 2025-ലെ മാതൃഭൂമി സാഹിത്യപുരസ്‌കാരം എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണന് സമ്മാനിച്ചു. ബുധനാഴ്ച രാവിലെ കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ എഴുത്തുകാരൻ എം. മുകുന്ദനാണ് പുരസ്‌കാരം സമ്മാനിച്ചത്. 

To advertise here,

മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ മേതിൽ രാധാകൃഷ്ണനെ പൊന്നാടയണിയിച്ച് ആദരിച്ചു. മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാർ പുരസ്‌കാരത്തുക കൈമാറി.

മൂന്നുലക്ഷംരൂപയും പ്രശസ്തിപത്രവും എം.വി. ദേവൻ രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. 

ചടങ്ങിൽ മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാർ അധ്യക്ഷനായി. മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ, എഴുത്തുകാരായ കൽപ്പറ്റ നാരായണൻ, എസ്. ശാരദക്കുട്ടി, സുഭാഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.