
തിരുവനന്തപുരം: മാതൃഭൂമി ബുക്ക് ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന്റെ പ്രഥമപട്ടികയില്‍ രാജ്യത്തെ പ്രമുഖ എഴുത്തുകാരുടെ 16 നോവലുകള്‍ ഇടംപിടിച്ചു. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ വേദിയില്‍ വെച്ചാണ് സമ്മാനിക്കുക.
ഈ വര്‍ഷം മുതല്‍ നല്‍കുന്ന മാതൃഭൂമി ബുക്ക് ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന്റെ പ്രഖ്യാപനത്തിന് രാജ്യത്തെ എഴുത്തുകാരില്‍ നിന്നും പ്രസാധകരില്‍ നിന്നും വലിയ പ്രതികരണമാണ് ലഭിച്ചത്.
സാഹിത്യത്തോടും സംസ്‌കാരത്തോടുമുള്ള മാതൃഭൂമിയുടെ പ്രതിബദ്ധതയാണ് മികച്ച ഇന്ത്യന്‍ കൃതിക്കുള്ള ഈ പുരസ്‌കാരമെന്ന് മാതൃഭൂമി ജോയന്റ് മാനേജിങ് ഡയറക്ടര്‍ എം.വി ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.
മഹത്തായ രചനകളെ ആദരിക്കുന്നതില്‍ മാതൃഭൂമി പ്രതിജ്ഞാബദ്ധരാണ്. ഒപ്പം ഇന്ത്യന്‍ എഴുത്തുകാരുടെ മികച്ച രചനകള്‍ക്കായി പ്രസാധകരെ പ്രോത്സാഹിപ്പിക്കാനും ഇതുവഴി സാധിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദ്യ പട്ടികയില്‍ ഇടം നേടിയ കൃതികള്‍
ദ ഫാര്‍ ഫീല്‍ഡ് (മാധുരി വിജയ്), ദ സിറ്റി ആന്‍ഡ് ദ സീ ( രാജ്കമല്‍ ഝാ), വാനര (ആനന്ദ് നീലകണ്ഠന്‍), ഇബ്‌സ് എന്‍ഡ്‌ലെസ് സെര്‍ച്ച് ഫോര്‍ സാറ്റിസ്ഫാക്ഷന്‍ (റോഷന്‍ അലി) മില്‍ക്ക് ടീത്ത് (അമൃത മഹാലെ), ദേര്‍ ഈസ് ഗണ്‍പൗഡര്‍ ഇന്‍ ദി എയര്‍ (മനോരഞ്ജന്‍ വ്യാപാരി), ഇന്‍ സെര്‍ച്ച് ഓഫ് ഹീര്‍ (മഞ്ജുള്‍ ബജാജ്), ഈറ്റിങ് വാസ്പ്‌സ് (അനിതാ നായര്‍), എ സീക്രട്ട് ഹിസ്റ്ററി ഓഫ് കംപാഷന്‍ (പോള്‍ സക്കറിയ), ഭൂമിക: എ സ്‌റ്റോറി ഓഫ് സീത ( ആദിത്യ അയ്യങ്കാര്‍) ഡയറി ഓഫ് എ മലയാളി മാഡ് മാന്‍ (എന്‍ പ്രഭാകരന്‍), ബ്ലൂ ഈസ് ലൈക്ക് ബ്ലൂ ( വിനോദ് കുമാര്‍ ശുക്‌ള), ഫിയര്‍ ഓഫ് ലയണ്‍സ് (അമിത കനേകര്‍), ദ ബ്ലാക്ക് ഡ്വാര്‍വ്‌സ് ഓഫ് ദ ഗുഡ് ലിറ്റില്‍ ബേ (വരുണ്‍ തോമസ് മാത്യു, ദ സെന്റ് ഓഫ് ഗോഡ് (സൈകത് മജുംദാര്‍), ദ ക്വീന്‍ ഓഫ് ദ ജാസ്മിന്‍ കണ്‍ട്രി (ശരണ്യ മണിവണ്ണന്‍)
Content Highlights: Mathrubhumi Book of the Year Award 2020: Prominent writers feature in longlist
Published: 07 Jan 2020, 11:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented