തിരുവനന്തപുരം: മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ ബുക്ക്‌ ഓഫ് ദി ഇയർ പുരസ്‌കാരം ദേവിക റെഗെയുടെ ക്വർട്ടർ ലൈഫിന്. രണ്ട് ലക്ഷം രൂപയും ശിൽപവും അടങ്ങുന്നതാണ് പുസ്കാരം. വർത്തമാനകാല ഇന്ത്യയുടെ പുതിയ രാഷ്ട്രീയ, സാമുദായിക ഭൂമികയുടെ പശ്ചാത്തലത്തിൽ സാമൂഹിക വിമർശനത്തിന്റെ മഷിയിൽ മുക്കി രചിക്കപ്പെട്ടതാണ് ഈ നോവൽ. എഴുത്തുകാരൻ രാമചന്ദ്ര ഗുഹയാണ് പുരസ്കാരം സമ്മാനിച്ചത്.

To advertise here,

ബഹുസ്വരത എന്നാൽ ഒരാളോട് ഇവിടെ താമസിക്കാം എന്ന് പറയുന്നതല്ല. മറിച്ച് അവർക്ക് വേണ്ടികൂടി ശബ്ദമുയർത്തുന്നതാണെന്ന് പുരസ്കാരം ഏറ്റുവാങ്ങി ദേവിക റെഗെ പറഞ്ഞു.