മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ചും സംഘപരിവാറിനെ വിമർശിച്ചും കെ.ടി ജലീലിന്റെ പലസ്തീൻ ഐക്യദാർഢ്യ കവിത. സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച 'ഗസ്സേ കേരളമുണ്ട് കൂടെ' എന്ന കവിതയിലാണ് കെ.ടി ജലീൽ തന്റെ നിലപാട് എഴുതിയിരിക്കുന്നത്.
'കൊല്ലപ്പെടുന്നവർക്കറിയില്ല/ എന്തിനാണ് കൊല്ലപ്പെടുന്നത്. വധിക്കുന്നവർക്കറിയില്ല/ എന്തിനാണ് വധിക്കുന്നത്' എന്നു തുടങ്ങുന്ന കവിത പതിറ്റാണ്ടുകളായി പലസ്തീൻ അനുഭവിക്കുന്ന സ്വത്വരാഷ്ട്രപ്രതിസന്ധിയും ഗാസയിലെ ജനങ്ങളുടെ കഷ്ടജീവിതവും വ്യക്തമാക്കുന്നുണ്ട്. കേരളം പലസ്തീനൊപ്പമാണ് എന്നാണ് കവിതയിലൂടെ കെ.ടി ജലീൽ പറയാൻ ശ്രമിക്കുന്നത്. ഇസ്രയേലിനെ നിശിതമായി വിമർശിക്കുന്ന കവിതയിൽ മുഖ്യമന്ത്രി പിണറായി വിജയന്റ ഇസ്രയേൽ പരാമർശവും ചേർത്തിരിക്കുന്നതിങ്ങനെയാണ്: 'തെമ്മാടി രാജ്യമെന്ന് കേരള മുഖ്യൻ വിളിച്ച ഇസ്രയേൽ ഗസ്സയെ നക്കിത്തുടച്ചു' എന്നാണ് കെ.ടി ജലീൽ എഴുതുന്നത്.
''ഗസ്സേ മലയാളമക്കൾ നിന്നോടൊപ്പമുണ്ട്/ തെരുവിൽ കോളേജിൽ സ്‌കൂളിലെല്ലാം/ നിനക്കായവർ ശബ്ദമുയർത്തുന്നു/ അതുസഹിക്കാൻ സംഘികൾക്കാവുന്നില്ല/ അവർ അപശബ്ദങ്ങൾ ഉതിർക്കുന്നു/ അതിനൊന്നും വഴങ്ങുന്ന സർക്കാരല്ല, ഇവിടെ ഈ കേരളം ഭരിക്കുന്നത് / പിണറായി തേര് തെളിക്കുന്ന കേരളം/ എപ്പോഴും കൂടെയുണ്ട് ഗസ്സേ'' എന്നീ വരികളിലൂടെയാണ് സംഘപരിവാറിനോടുള്ള വിമർശനവും മുഖ്യമന്ത്രിയോടുള്ള പ്രകീർത്തനവും കെ.ടി ജലീൽ പ്രകടിപ്പിക്കുന്നത്.
Published: 06 Oct 2025, 02:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented