തൃശൂര്‍: 2023-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ക്കും എന്റോവ്‌മെന്റ് അവാര്‍ഡുകള്‍ക്കും ഉളള ഗ്രന്ഥങ്ങള്‍ ക്ഷണിക്കുന്നു.
2020, 2021, 2022 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള കൃതികളാണ് അക്കാദമി അവാര്‍ഡുകള്‍ക്കും എൻഡേവ്‌മെന്റ് അവാര്‍ഡുകള്‍ക്കും പരിഗണിക്കുന്നത്.
അക്കാദമി അവാര്‍ഡുകള്‍: കവിത, നോവല്‍, നാടകം, ചെറുകഥ, സാഹിത്യവിമര്‍ശനം (നിരൂപണം,പഠനം), വൈജ്ഞാനികസാഹിത്യം (ശാസ്ത്രം-മാനവിക വിഭാഗങ്ങളില്‍പ്പെട്ട വിജ്ഞാനഗ്രന്ഥങ്ങള്‍), ജീവചരിത്രം (ആത്മകഥ/ തൂലികാചിത്രങ്ങള്‍), ഹാസ്യസാഹിത്യം, യാത്രാവിവരണം, വിവര്‍ത്തനം, ബാലസാഹിത്യം.
എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍:
സി.ബി.കുമാര്‍ അവാര്‍ഡ് (ഉപന്യാസം), കെ.ആര്‍.നമ്പൂതിരി അവാര്‍ഡ് (വൈദികം)
35 വയസ്സിന് താഴെയുള്ളവര്‍ രചിച്ച കൃതികള്‍ക്കുള്ള എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍:
യുവകവിതാ അവാര്‍ഡ് (കവിത), ഗീതാഹിരണ്യന്‍ അവാര്‍ഡ് (ചെറുകഥ)
40 വയസ്സിന് താഴെയുളളവര്‍ രചിച്ച കൃതികള്‍ക്കുള്ള എന്‍ഡോവ്‌മെന്റ്
ജി.എന്‍.പിള്ള അവാര്‍ഡ് (വൈജ്ഞാനികസാഹിത്യം)
50 വയസ്സിന് താഴെയുള്ളവര്‍ രചിച്ച കൃതികള്‍ക്കുള്ള എന്‍ഡോവ്‌മെന്റ് അവാര്‍ഡ് :
പ്രൊഫ.എം.അച്യുതന്‍ സ്മാരക എന്‍ഡോവ്‌മെന്റ് അവാര്‍ഡ് (സാഹിത്യവിമര്‍ശനം)
ഇതിനുമുന്‍പ് ഏതെങ്കിലും വിഭാഗത്തില്‍ അവാര്‍ഡ് ലഭിച്ചവരുടെ കൃതികള്‍ അതാതു വിഭാഗങ്ങളില്‍ പരിഗണിക്കുന്നതല്ല.
എഡിറ്റ് ചെയ്ത പുസ്തകങ്ങളും കൈയെഴുത്തുപ്രതികളും ഇംഗ്ലീഷ് പുസ്തകങ്ങളും പരിഗണിക്കുന്നതല്ല.
മുകളില്‍ പരാമര്‍ശിച്ച വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസിദ്ധീകരിച്ച പുസ്തകം മറ്റുപ്രസാധകര്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചതാണെങ്കില്‍ പരിഗണിക്കുന്നതല്ല.
N.B. അവാര്‍ഡിനുളള പുസ്തകങ്ങളോടൊപ്പം വയസ്സ് തെളിയിക്കുന്ന രേഖ കൂടി അയയ്‌ക്കേണ്ടതാണ്. അയയ്ക്കുന്ന കവറിനുപുറത്ത് ഏത് അവാര്‍ഡിനാണെന്ന് പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്.
2022 -ലെ വിലാസിനി പുരസ്‌കാരം.
2019, 2020, 2021 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളാണ് പരിഗണക്കുന്നത്. ഒരു നോവലിസ്റ്റിനെപ്പറ്റിയുളള സമഗ്രപഠനമോ, നോവല്‍ എന്ന വിഭാഗത്തിന്റെ മുഴുവനായ പഠനമോ, നോവലിന്റെ സിദ്ധാന്തത്തെക്കുറിച്ചുളള പഠനമോ ആയിരിക്കണം. ലേഖന സമാഹാരങ്ങളോ, നോവലിസ്റ്റിനെക്കുറിച്ചുളള ജീവചരിത്രങ്ങളോ, ഗവേഷണ പ്രബന്ധങ്ങളോ അവയുടെ സംഗ്രഹങ്ങളോ ഈ അവാര്‍ഡിന് പരിഗണിക്കുന്നതല്ല.
ഗ്രന്ഥകര്‍ത്താക്കള്‍, അവരുടെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, പ്രസാധകര്‍, സാഹിത്യ സാംസ്‌കാരിക സംഘടനകള്‍ എന്നിവര്‍ക്ക് പുസ്തകങ്ങള്‍ അയയ്ക്കാവുന്നതാണ്.
മേല്‍പ്പറഞ്ഞ 3 വര്‍ഷങ്ങളിലെ കൃതികളുടെ 3 പകര്‍പ്പുകള്‍ വീതം 2023 ഒക്ടോബര്‍ 15-ന് മുമ്പ് സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, ടൗണ്‍ ഹാള്‍ റോഡ്, തൃശൂര്‍-680020 എന്ന വിലാസത്തില്‍ അയയ്ക്കണം.
Content Highlights: Kerala Sahithya Academy, Awards, Books, Mathrubhumi
Published: 01 Sept 2023, 12:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented